Latest NewsNewsInternational

ഒടുവിൽ കരയുന്ന മമ്മിയുടെ രഹസ്യം കണ്ടെത്തി

ഈജിപ്റ്റിലെ കരയുന്ന മമ്മിയ്ക്ക് പിന്നിലെ ചുരുളഴിയുന്നു. തൂക്കിലേറ്റിയ ശേഷം അടക്കം ചെയ്തതിനാലാണ് മൃതദേഹം കരയുന്ന ഭാവത്തിലായതെന്നാണ് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നത്. 1886ൽ കണ്ടെടുക്കപ്പെട്ട തിരിച്ചറിയപ്പെടാത്ത മനുഷ്യന്‍ എന്നർഥമുള്ള ‘അൺനോൺമാൻ–ഇ’ എന്ന മമ്മിയാണിത്. ഈജിപ്തിലെ ഫറവോ ആയിരുന്ന കിങ് റമീസ് മൂന്നാമന്റെ മകനായിരുന്നു ഈ രാജകുമാരനെന്നാണ് സൂചന.

Read Also: പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ പ്രതിരോധ സേനയുടെ ആവശ്യത്തിന് മോദി സര്‍ക്കാരിന്റെ പച്ചക്കൊടി

3000 വർഷങ്ങൾക്ക് മുൻപാണ് ഈ മമ്മി അടക്കം ചെയ്‌തിരിക്കുന്നത്‌. പിതാവിനെതിരെ അധികാരത്തിനായി നടത്തിയ നീക്കമായിരിക്കാം മരണത്തിന് കാരണമായതെന്നാണ് കരുതുന്നത്. ഈജിപ്ഷ്യൻ–ഫറവോ സംസ്കൃതിയുടെ ശവസംസ്കാര അചാര രീതികളുമായി ഈ മൃതദേഹത്തിന് വ്യത്യാസങ്ങളുണ്ട്. കഴുത്തിൽ കാണപ്പെട്ട മുറിപാടുകളും കണ്ടെത്തലിന് ബലം കൂട്ടിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button