Latest NewsNewsInternationalgulf

5,000 വര്‍ഷം പഴക്കമുള്ള മമ്മിയില്‍ നിന്ന് കണ്ടെത്തിയത് അറിഞ്ഞാല്‍ ന്യൂ ജെന്‍ പിള്ളേര്‍ ഞെട്ടും

ബ്രിട്ടൺ: ന്യൂജെൻ പിള്ളരുടെ അഭിവാജ്യഘടകമായ ടാറ്റൂവിന് എത്രവർഷത്തെ ചരിത്രമുണ്ടെന്ന് അറിയാമോ? ഇന്നോ ഇന്നലെയോ തുടങ്ങിയ ട്രെൻഡ് അല്ല ടാറ്റൂ. ഇതിന് ഏറ്റവും വലിയ തെളിവാണ് ബ്രി​ട്ട​ണി​ലെ പു​രാ​വ​സ്തു കേന്ദ്രത്തിലെ 5000 വർഷം പഴക്കമുള്ള മമ്മിയുടെ കൈയ്യിൽ കണ്ട ടാറ്റൂ.

ബ്രി​ട്ട​ണി​ലെ പു​രാ​വ​സ്തു ശാ​സ്ത്ര​ജ്ഞ​ൻ​മാ​രാണ് വിവരം പുറത്തുവിട്ടത്. ബ്രിട്ടനിലെ ഒ​രു മ്യൂ​സി​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ര​ണ്ടു മ​മ്മി​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളി​ലാ​ണ് ടാ​റ്റു കു​ത്തി​യ​തി​ന്‍റെ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 5000 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള​താ​ണ് ഈ ​മ​മ്മി​ക​ൾ. സ്വാ​ഭാ​വി​ക പ്ര​ക്രി​യ​ക​ളാ​ൽ മ​മ്മി​ക​ളാ​യി തീ​ർ​ന്ന ഈ ​മ​നു​ഷ്യ ശ​രീ​ര​ങ്ങ​ൾ ആ​ഫ്രി​ക്ക​യി​ൽ​നി​ന്നാ​ണ് ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്.

also read:ഒടുവിൽ കരയുന്ന മമ്മിയുടെ രഹസ്യം കണ്ടെത്തി

ലോ​ക​ത്ത് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​തി​ൽ​വ​ച്ച് ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ടാ​റ്റു​വാ​ണ് ഇവയിൽ കണ്ടെത്തിയത്.100 വർഷം മുൻപാണ് ഈ മമ്മികളെ കണ്ടെത്തിയത്. സ്വാ​ഭാ​വി​ക പ്ര​ക്രി​യ​യി​ലൂ​ടെ മ​മ്മി​ക​ളാ​യി തീ​ർ​ന്ന ഈ ​ശ​രീ​ര​ങ്ങ​ൾ എ​ന്നും ശാ​സ്ത്ര​ലോ​ക​ത്തി​ന് കൗ​തു​ക​മാ​യി​രു​ന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മമ്മിയുടെ ശരീരത്തിൽ ടാറ്റൂ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button