കെയ്റോ: ഈജിപ്തിന്റെ തലസ്ഥാന നഗരമായ കെയ്റോ മമ്മികൾക്കും പിരമിഡുകൾക്കും പുരാതന സംസ്കാരത്തിന്റെ ശേഷിപ്പുകൾക്കും വളരെ പേരുകേട്ടതാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോഴവിടെ നിന്നും പുറത്തു വരുന്നത്.
കെയ്റോയ്‌ക്ക് സമീപമുള്ള നഗരമാണ് സഖാറ. പ്രശസ്തമായ നെക്രോപൊളിസിന്റെ നഗരമാണ് സഖാറ. ഈയടുത്ത് ഇവിടെ നടത്തിയ ഖനനത്തിൽ ഏതാണ്ട് 2,500 വർഷം പഴക്കമുള്ള ശവപേടകങ്ങൾ പുരാവസ്തു വിദഗ്ദ്ധർക്ക് ലഭിച്ചു. വലിയ മരത്തിന്റെ പേടകങ്ങളിൽ അടക്കം ചെയ്ത നിലയിൽ നിരവധി മമ്മികളും രക്ഷകളും ഒക്കെ കണ്ടെത്താൻ സാധിച്ചു. 250 ശവപ്പെട്ടികൾ, 150 വെങ്കല പ്രതിമകൾ, ഒട്ടനവധി പുരാവസ്തുക്കൾ എന്നിവയും അതോടൊപ്പം ലഭിച്ചു.
ഇതോടൊപ്പം തന്നെ, പുരാതന ഈജിപ്ഷ്യൻ ദൈവങ്ങളായ അനുബിസ്, ഒസിരിസ്, അമുൻ, മിൻ, ബാസ്റ്റെറ്റ്, ഫലപുഷ്ടിയുടെ ദേവതയായ ഐസിസ് എന്നിവരുടെ വിഗ്രഹങ്ങളും കണ്ടെത്തി. കൂടെ, സഖാറ പിരമിഡിന്റെ സ്രഷ്ടാവായ ഇംഹോതെപ്പിന്റെ തലയില്ലാത്ത പ്രതിമയും ഗവേഷകർക്ക് കണ്ടെത്താൻ സാധിച്ചു.
Post Your Comments