KeralaLatest NewsIndia

ദ മമ്മി പരിചയപ്പെടുത്തിയ സ്‌കാറബ്‌സ് എന്ന് പേരുള്ള രാക്ഷസന്‍ വണ്ട് യഥാര്‍ത്ഥത്തിലുണ്ടായിരുന്നു, തെളിവുകൾ പുറത്ത്

സ്‌കാറബ്‌സ്' വണ്ടുകളുടെ മമ്മികളെ ലിനനില്‍ പൊതിഞ്ഞ്, യാതൊരു കുഴപ്പവുമില്ലാതെ ചുണ്ണാമ്പ് കല്ലു കൊണ്ടുള്ള ഒരു അറയിലാണു സൂക്ഷിച്ചിരുന്നത്. 

1999 ല്‍ പുറത്തിറങ്ങിയ ദ മമ്മി എന്ന സിനിമയിലാണ് ശരീരത്തിനകത്തെത്തി കണ്ണിലും മൂക്കിലും വായിലും കൂടി പുറത്തെത്തുന്ന മനുഷ്യനെ തുരന്നുതിന്നുന്ന വണ്ടുകളുടെ കഥ നമ്മള്‍ ആദ്യമായി കണ്ടത്. വര്‍ഷങ്ങളോളം ഭക്ഷണമോ വെള്ളമോ കൂടാതെ ജീവിക്കാന്‍ ഇവയ്ക്കു സാധിക്കുമെന്നാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഇത് സിനിമാകാരന്റെ വെറും ഭാവനയാണെന്നാണ് ചിലരെങ്കിലും കരുതിയത്. എന്നാല്‍ സ്‌കാറബ്‌സ് എന്ന് പേരുള്ള ചാണക വണ്ടുകള്‍ പണ്ടുകാലത്തുണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ അവകാശപ്പെടുന്നു.

Image result for scarabs mummy

ബിസി 2500 മുതല്‍ 2350 വരെ ഈജിപ്ത് ഭരിച്ച കയ്‌റോയ്ക്ക് തെക്കായി ഉസെര്‍ക്കഫ് എന്ന രാജാവിന്റെ പിരമിഡുകളോടു ചേര്‍ന്ന് ഒരു കുന്നിന്‍പുറത്ത് കണ്ടെത്തിയ ഏഴു കുടിരങ്ങളിലാണ് സ്‌കാറബ്‌സ് വണ്ടുകളുടെ മമ്മികള്‍ കണ്ടെത്തിയിരിക്കുകയാണ്. 2013ല്‍ ഈ മേഖലയിലെ ഗവേഷണം നിര്‍ത്തിയിട്ടതായിരുന്നു. ഈ വര്‍ഷം പുനഃരാരംഭിച്ചപ്പോള്‍ ലഭിച്ചതാകട്ടെ കണ്ണഞ്ചിപ്പിക്കുന്ന പുരാവസ്തുക്കളും. സ്‌കാറബ്‌സ്’ വണ്ടുകളുടെ മമ്മികളെ ലിനനില്‍ പൊതിഞ്ഞ്, യാതൊരു കുഴപ്പവുമില്ലാതെ ചുണ്ണാമ്പ് കല്ലു കൊണ്ടുള്ള ഒരു അറയിലാണു സൂക്ഷിച്ചിരുന്നത്. 

കല്ലറയ്ക്ക് ഭംഗിയുള്ള ഒരു കവചവും ഉണ്ടായിരുന്നു. മറ്റൊരു കല്ലറയ്ക്കു മുകളില്‍ ഈ വണ്ടുകളുടെ ചിത്രം വരച്ചിട്ടിരുന്നു. അത്തരത്തിലുള്ള ഒരു കല്ലറ ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. അതും തുറന്നു നോക്കിയപ്പോള്‍ പലതരത്തിലുള്ള സ്‌കാറബ്‌സ് വണ്ടുകളുടെ മമ്മികളായിരുന്നു നിറയെ. എന്നാല്‍ കണ്ടെത്തിയ മമ്മികള്‍ ആരുടെതാണെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്ക് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മരണപ്പെട്ട ഈജിപ്ത്യന്‍ രാജാക്കന്മാരുടെ ശവകുടീരമായ പിരമിഡുകള്‍ക്കുള്ളിലും ശവകല്ലറയിലും രാജാക്കന്മാരുടെ മൃതദേഹങ്ങള്‍ക്കൊപ്പം സൂക്ഷിച്ച അമൂല്യ നിധികള്‍ കൈക്കലാക്കുന്നതിനായാണ് പലരും പിരമിഡുകള്‍ക്കുള്ളില്‍ പ്രവേശിക്കുന്നത്. എന്നാല്‍ തങ്ങളുടെ സ്വത്തുവഹകള്‍ ആരും കൊണ്ടുപോകാതിരിക്കാനായി പലരാജാക്കന്മാരും തങ്ങളുടെ മമ്മികള്‍ക്കൊപ്പം പൂച്ച, കഴുകന്‍, മുതലകള്‍, പാമ്പിന്റെ രൂപങ്ങള്‍ തുടങ്ങിയവയുടെ മൃതദേഹവും മമ്മികളാക്കി അടക്കം ചെയ്യാനായി ആവശ്യപ്പെട്ടിരുന്നു.

പല രാജാക്കന്മാരുടെ മമ്മികള്‍ക്കൊപ്പവും ഇത്തരത്തിലുള്ള മമ്മികള്‍ ചരിത്രാന്വേഷികള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചില കല്ലറകളില്‍ നിന്നും ലഭിച്ച മമ്മികള്‍ക്കൊപ്പം സ്‌കാറബ്‌സ് വണ്ടുകളുടെ പിന്‍മുറക്കാരുടെ മമ്മികള്‍ കണ്ടെത്തിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button