ബ്രിട്ടൺ: ന്യൂജെൻ പിള്ളരുടെ അഭിവാജ്യഘടകമായ ടാറ്റൂവിന് എത്രവർഷത്തെ ചരിത്രമുണ്ടെന്ന് അറിയാമോ? ഇന്നോ ഇന്നലെയോ തുടങ്ങിയ ട്രെൻഡ് അല്ല ടാറ്റൂ. ഇതിന് ഏറ്റവും വലിയ തെളിവാണ് ബ്രിട്ടണിലെ പുരാവസ്തു കേന്ദ്രത്തിലെ 5000 വർഷം പഴക്കമുള്ള മമ്മിയുടെ കൈയ്യിൽ കണ്ട ടാറ്റൂ.
ബ്രിട്ടണിലെ പുരാവസ്തു ശാസ്ത്രജ്ഞൻമാരാണ് വിവരം പുറത്തുവിട്ടത്. ബ്രിട്ടനിലെ ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന രണ്ടു മമ്മികളുടെ അവശിഷ്ടങ്ങളിലാണ് ടാറ്റു കുത്തിയതിന്റെ പാടുകൾ കണ്ടെത്തിയിരിക്കുന്നത്. 5000 വർഷത്തിലധികം പഴക്കമുള്ളതാണ് ഈ മമ്മികൾ. സ്വാഭാവിക പ്രക്രിയകളാൽ മമ്മികളായി തീർന്ന ഈ മനുഷ്യ ശരീരങ്ങൾ ആഫ്രിക്കയിൽനിന്നാണ് ഗവേഷകർ കണ്ടെത്തിയത്.
also read:ഒടുവിൽ കരയുന്ന മമ്മിയുടെ രഹസ്യം കണ്ടെത്തി
ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും പഴക്കമുള്ള ടാറ്റുവാണ് ഇവയിൽ കണ്ടെത്തിയത്.100 വർഷം മുൻപാണ് ഈ മമ്മികളെ കണ്ടെത്തിയത്. സ്വാഭാവിക പ്രക്രിയയിലൂടെ മമ്മികളായി തീർന്ന ഈ ശരീരങ്ങൾ എന്നും ശാസ്ത്രലോകത്തിന് കൗതുകമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മമ്മിയുടെ ശരീരത്തിൽ ടാറ്റൂ കണ്ടെത്തിയത്.
Post Your Comments