Latest NewsNewsIndia

ഹൃദയ ശസ്ത്രക്രിയ നിരക്കിൽ ഇന്ന് മുതൽ കുറവ് വരും: കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ

ഹൃദയ ശസ്ത്രക്രിയ നിരക്ക് ഇന്ന് മുതൽ വീണ്ടും കുറയും. ഹൃദ്രോഗ ചികിത്സക്കുപയോഗിക്കുന്ന ഡ്രഗ് അല്യൂട്ടിങ് സ്റ്റെന്‍റുകളുടെ വില ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി വീണ്ടും കുറച്ചു. സ്റ്റെന്‍റുകളുടെ വില 30180 രൂപയില്‍ നിന്ന് 27890 രൂപയായി കുറച്ചു. മിക്ക രോഗികൾക്കും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഈ സ്റ്റെന്‍റിന് വില കുറഞ്ഞതോടെ രോഗികൾക്ക് ആശ്വാസമായി. ജി എസ് ടി ഉള്‍പ്പെടെയാണ് ഈ വില.

വിതരണക്കാരുടെ ലാഭവിഹിതം 8 ശതമാനമായും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത വിലയേക്കാള്‍ കൂടുതല്‍ ഈടാക്കിയാല്‍ നിയമ നടപടി നേരിടേണ്ടി വരും. ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റിയുടെ ഇന്നലത്തെ യോഗത്തിലെടുത്ത വില നിയന്ത്രണം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button