കറാച്ചി•പാകിസ്ഥാനില്‍ ആദ്യമായി ഒരു ഹിന്ദു വനിതയെ പാര്‍ലമെന്റിലേക്ക് നാമനിര്‍ദേശം ചെയ്തു. ഹിന്ദു ന്യൂനപക്ഷത്തില്‍നിന്നുള്ള കൃഷ്ണകുമാരിയെയാണ് പ്രതിപക്ഷപാര്‍ട്ടി നാമനിര്‍ദേശം ചെയ്തത്. ആദ്യമായിട്ടാണ് ഹിന്ദുസമുദായത്തില്‍നിന്ന് ഇങ്ങനെ ഒരാള്‍ പാര്‍ലമെന്റില്‍ എത്തുന്നത്. വരുന്ന സെനറ്റ് തിരഞ്ഞെടുപ്പിലേക്കാണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് മാര്‍ച്ച് മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കൃഷ്ണ കുമാരിക്ക് വോട്ട് ചെയ്യാന്‍ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടതായി സിന്ധ് പ്രവശ്യ സര്‍ക്കാരിന്റെ വക്താവ് നാസിര്‍ ഷാ പറഞ്ഞു. 1947-ല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം പാര്‍ലമെന്റ് അംഗമാകുന്ന ആദ്യ ഹിന്ദു വനിതയായിരിക്കും കൃഷ്ണ കുമാരി.
സമ്പത്തും സ്വാധീനവുമുള്ള വ്യക്തികളെയാണ് പാകിസ്ഥാനി പാര്‍ട്ടികള്‍ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യാറുള്ളത്. സാധാരണ കുടുംബത്തില്‍നിന്നുള്ള ആളാണ് താനെന്നും അതുകൊണ്ടുതന്നെ ഭരണ സംവിധാനത്തിന്റെ ഭാഗമാകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കൃഷ്ണകുമാരി പ്രതികരിച്ചു.
Post Your Comments