ഒറിഗോണ്‍: യുവതിയുടെ ഇടത് കണ്ണില്‍ നിന്നും 14 വിരകളെ ഡോക്ടര്‍മാര്‍ കണ്ടെത്തി. അബി ബെക്ക്‌ലി(26 )ന്റെ കണ്ണില്‍ നിന്നുമാണ് വിരകളെ നീക്കം ചെയ്തത്. പൊതുവേ വടക്കേ അമേരിക്കയില്‍ കന്നുകാലികളില്‍ ആണ് ഇത്തരം വിരകളെ കാണപ്പെടുന്നത്. പൂച്ചകളും നായ്ക്കളുമുള്‍പ്പെടെ വിവിധയിനം മൃഗങ്ങളുടെ കണ്ണുകളില്‍ ഇത്തരം വിരകളെ കാണാറുണ്ട് .മൃഗങ്ങളുടെ കണ്ണുകളില്‍ നിന്നും ഈച്ചകള്‍ വഴിയാണ് ഇത്തരം വിരകള്‍ മനുഷ്യനിലേക്ക് പ്രവേശിക്കുന്നത്.
Also Read : കേരളത്തില്‍ കൊതുകിലൂടെ പകരുന്ന അപൂര്‍വ രോഗം
അതേസമയം കുതിരസവാരി പ്രേമിയായിരുന്നു അബി. കുതിരകളുമായുള്ള കൂടുതല്‍ ഇടപെഴകല്‍ ആകാം വിര യുവതിയുടെ കണ്ണില്‍ പ്രവേശിച്ചതെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. കണ്ണില്‍ അനുഭവപ്പെട്ട ചൊറിച്ചില്‍ മൂലമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments