കപ്പല്‍ശാലയിലെ പൊട്ടിത്തെറിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിര ധനസഹായം

കൊച്ചി: കപ്പല്‍ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം വീതം അടിയന്തര സഹായം നല്‍കുമെന്ന് കൊച്ചി കപ്പല്‍ശാല അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണിക്കായി കൊച്ചിന്‍ കപ്പല്‍ശാലയിലെത്തിയ ഒഎന്‍ജിസിയുടെ എണ്ണക്കപ്പലായ സാഗര്‍ഭൂഷനിലെ വെള്ളടാങ്കാണ് രാവിലെ പൊട്ടിത്തെറിച്ചത്. അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ച അസറ്റലൈന്‍, ഓക്‌സിജന്‍ വാതകങ്ങള്‍ ചോര്‍ന്നതാണ് അപകടത്തിനിടയാക്കിയത്.

Read Also: 40,000 രൂപ വിലയുള്ള സ്‌പോര്‍ട്‌സ് സൈക്കിള്‍ വില്‍ക്കാനാകാതെ ദമ്പതികൾ ഫ്രാൻസിലേക്ക് മടങ്ങി

സംഭവത്തെപ്പറ്റി കപ്പല്‍ശാല ആഭ്യന്തര അന്വേഷണം നടത്തും. അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ എരൂര്‍ ചെമ്പനേഴത്ത് വീട്ടില്‍ സി എസ് ഉണ്ണികൃഷ്ണന്‍ , പത്തനംതിട്ട അടൂര്‍ ചാരുവിള വടക്കേതില്‍ ഗവീന്‍ റെജി, തൃപ്പൂണിത്തുറ എരൂര്‍ മഠത്തിപ്പറമ്പില്‍ വീട്ടില്‍ കണ്ണന്‍, വൈപ്പിന്‍ മാലിപ്പുറം പള്ളിപറമ്പില്‍ വീട്ടില്‍ റംഷാദ്, തുറവൂര്‍ കുറുപ്പശ്ശേരി പുത്തന്‍വീട്ടില്‍ ജയന്‍ എന്നിവരാണ് മരിച്ചത്.

Share
Leave a Comment