ന്യൂഡൽഹി: മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മോഹൻ ഭാഗവതിന്‍റെ വാക്കുകളെ വളച്ചൊടിച്ചെന്ന് ആർഎസ്എസ്. അടിയന്തരഘട്ടം വന്നാൽ രാജ്യത്തെ ജനങ്ങളെ സജ്ജരാക്കാൻ സൈന്യത്തിന് കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടി വരുമെന്നും എന്നാൽ സ്വയംസേവകരെ മൂന്ന് ദിവസംകൊണ്ട് സജ്ജരാക്കാമെന്നുമാണ് ഭഗവത് ഉദ്ദേശിച്ചതെന്നും അല്ലാതെ രാജ്യത്തിന് ആവശ്യം വരുമ്പോൾ മൂന്ന് ദിവസം കൊണ്ട് ഒരു സൈന്യത്തെ രൂപീകരിക്കാൻ ആർഎസ്എസിന് സാധിക്കുമെന്നല്ല സംഘടന സർസംഘ ചാലക് മോഹൻ ഭാഗവതിന്‍റെ വാക്കുകളെന്നും രാജ്യത്തെ സാധാരണജനങ്ങളെയും സ്വയംസേവകരെയും തമ്മിൽ താരതമ്യപ്പെടുത്തുക മാത്രമാണ് മോഹൻ ഭഗവത് ചെയ്തതെന്നും ആർഎസ്എസ് വക്താവ് മൻമോഹൻ വാഡിയ പറഞ്ഞു.
ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിലാണ് മോഹൻ ഭഗവത് വിവാദ പരാമർശം നടത്തിയത്. സൈന്യത്തെ രൂപീകരിക്കാൻ നിലവിലെ സംവിധാനങ്ങൾക്ക് പോലും ആറ്-ഏഴ് മാസം വേണമെന്നും, അതിർത്തിയിൽ ശത്രുവിനെ നേരിടാൻ ആർഎസ്എസ് തയാറാണെന്നുമായിരുന്നു ഭഗവത് പറഞ്ഞത്.
Read also ;മോഹന്‍ഭഗവതിന്റെ പ്രസ്താവന സൈനികരെ അപമാനിക്കുന്നു ; രാഹുല്‍ഗാന്ധി
Post Your Comments