ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പ്രസ്താവന ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആറുമാസം വേണ്ടിടത്ത് ആര്‍എസ്എസിന് വെറും മൂന്ന് ദിവസം മതിയെന്ന പ്രസ്താവനയ്ക്കെതിരെയാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
ഈ പരാമർശം രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച അനേകം സൈനികരെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാക്കാരെ മുഴുവനുമാണ് ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം അപമാനിച്ചത്. അതുപോലെ വീരമൃത്യൂ വരിച്ചവരെയും ദേശീയ പതാകയെയും അപമാനിക്കലാണ്. ഇത് പതാകയെ സല്യൂട്ട് ചെയ്യുന്ന ഓരോ സൈനികനെയും നിന്ദിക്കലാണ്. രാഹുല്‍ ട്വീറ്റില്‍ സൈന്യത്തെയൂം ജവാന്മാരെയും നിന്ദിച്ചതിന് താങ്കളോട് ലജ്ജ തോന്നുന്നതായും പറയുന്നു. രാഹുലിന്റെ ട്വീറ്റ് ആര്‍എസ്എസ് മാപ്പു പറയുക എന്ന ഹാഷ് ടാഗില്‍ മോഹന്‍ഭഗവതിന്റെ പ്രസംഗ ദൃശ്യങ്ങളും ചേര്‍ത്താണ്.
read also: മോഹന്‍ ഭഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ആവശ്യം
എന്നാൽ പിന്നീട് മോഹന്‍ഭഗവത് വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍സൈന്യത്തെയും ആര്‍എസ്എസ് സൈനികനെയും താരതമ്യപ്പെടുത്തുക ആയിരുന്നില്ലെന്നും ഒരാള്‍ക്ക് സൈനികനാകാന്‍ ആറുമാസത്തെ പരിശീലനം വേണ്ടി വരുമ്പോള്‍ വെറും മൂന്ന് ദിവസം കൊണ്ട് ഒരാള്‍ സ്വയം സേവകനാകുമെന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments