Latest NewsNewsIndia

സ്ത്രീധന തർക്കം; നവവധു തൂങ്ങി മരിച്ച നിലയിൽ

നവവധു തൂങ്ങി മരിച്ച നിലയിൽ. കോട്വാലി മേഖലയിലെ ജി ടി ടി റോഡിലെ ന്യൂ പഞ്ച്വതി കോളനിയിലെ ഭർത്താവിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന തർക്കത്തെ തുടർന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തത വരൂ.

read also: കൂടുതല്‍ സ്ത്രീധനം നല്‍കിയില്ല; അപ്പന്റിക്‌സ് ഓപ്പറേഷന്റെ മറവില്‍ യുവതിയുടെ നീക്കം ചെയ്ത കിഡ്‌നി 2 ലക്ഷം രൂപയ്ക്ക് വിറ്റു : സിനിമാകഥയെ വെല്ലുന്ന സംഭവം

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും അവരെ കെട്ടുന്നതിനായി ബന്ധം ഒഴിയാനായി യുവതിയെ പ്രേരിപ്പിച്ചിരുന്നുവെന്നും ക്രൂരമായി മർദിച്ചിരുന്നുവെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. മാത്രമല്ല യുവതിയുടെ പക്കൽ നിന്നും ഒരു ഓഡിയോ ടേപ്പ് ലഭിച്ചിട്ടുണ്ട്. അതിൽ തന്റെ മരണത്തിനു ഉത്തരവാദി ഭർത്താവാണെന്നും പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെയും ഭർത്താവിന്റെ അമ്മയുടെയും അച്ഛന്റെയും സഹോദരന്റെയും പേരിൽ കേസ് രജിസ്റ്റർ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button