Latest NewsCricketNewsSports

വീണ്ടുമൊരു ക്രിക്കറ്റ്-ബോളിവുഡ് പ്രണയം ; പ്രണയത്തെ കുറിച്ച് പ്രതികരിയ്ക്കാതെ താരങ്ങള്‍

മുംബൈ : ക്രിക്കറ്റും ബോളിവുഡും തമ്മില്‍ വളരെ അടുത്ത ബന്ധമാണ്. ഗോസിപ്പ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ നിറയുന്നതും ക്രിക്കറ്റ് താരങ്ങളെയും ബോളിവുഡ് താരങ്ങളെയും കോര്‍ത്തിണക്കിയുള്ള വാര്‍ത്തകളാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും പ്രണയവും വിവാഹ വാര്‍ത്തയുമായിരുന്നു ഇതില്‍ ഏറ്റവും ഒടുവിലായി മാധ്യമങ്ങല്‍ ആഘോഷിച്ചത്. എന്നാലിപ്പോള്‍ മാധ്യമങ്ങള്‍ പായുന്നത് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പിന്നാലെയാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചയായിരുന്നു ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയും ബോളിവുഡ് നടി എല്ലി അവ്‌റമും.ഇരുവരും ഇക്കാര്യം പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും പാപ്പരാസികളുടെ പ്രചരണങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. ഹാര്‍ദ്ദിക്കിന്റെ സഹോദരനും മുംബൈ ഇന്ത്യന്‍സ് താരവുമായ ക്രുണാല്‍ പാണ്ഡ്യയുടെ വിവാഹത്തിന് എല്ലി എത്തിയതു മുതലാണ് പ്രണയ വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം എല്ലിയുമുണ്ട്. ഇന്ത്യന്‍ താരങ്ങളുടെ ഭാര്യമാര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍ കറങ്ങി നടക്കുന്ന താരത്തിന്റെ ചിത്രം പുറത്തു വന്നിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഭാര്യ ആയിഷയാണ് ചിത്രം പുറത്തു വിട്ടത്.

താരങ്ങള്‍ക്കൊപ്പം എല്ലി സെഞ്ചൂറിയനിലെ പാര്‍ക്കും സന്ദര്‍ശിച്ചിരുന്നു. ഇതോടെ ഹാര്‍ദ്ദിക്കും എല്ലിയും തമ്മില്‍ പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് മാധ്യമങ്ങളും ആരാധകരും. എന്നാല്‍ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എല്ലി. ‘ജനങ്ങള്‍ ജിജ്ഞാസയോടെ തന്നെ ഇരിക്കട്ടെ, ഞാന്‍ എന്തിന് അത് വിശദീകരിക്കണം. ഞാന്‍ ഇതേ കുറിച്ച് സംസാരിച്ചാല്‍ വീണ്ടും റൂമറുകള്‍ പരക്കും. വര്‍ഷങ്ങളായി ഒരുപാട് റൂമറുകള്‍ പരന്നിട്ടുണ്ട്, ഒന്നിനെ കുറിച്ചും വിശദീകരിക്കാന്‍ ഞാന്‍ നിന്നു കൊടുത്തിട്ടില്ല’ എല്ലി പറഞ്ഞു. താനും പാണ്ഡ്യയും തമ്മില്‍ ഒന്നുമില്ലെന്ന് പറഞ്ഞാല്‍ റൂമര്‍ പ്രചരിപ്പിക്കുന്നവര്‍ താന്‍ നുണ പറയുന്നവരാണെന്ന് പറയുമെന്നും എല്ലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button