Jobs & Vacancies

പൗരന്മാർ കുവൈറ്റിലേക്ക് തൊഴിൽ തേടിപോകുന്നതിന് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി ഈ രാജ്യം

കുവൈത്ത് സിറ്റി ; കുവൈറ്റിലേക്ക് രാജ്യത്തെ പൗരന്മാർ തൊഴിൽ തേടി പോകുന്നത് പൂർണ്ണമായും നിരോധിക്കാൻ ഒരുങ്ങി ഫിലിപ്പീൻസ്. ഇതു സംബന്ധിച്ച തൊഴിൽവകുപ്പു സെക്രട്ടറി സിൽ‌വസ്റ്റർ ബെല്ലോയുടെ ഉത്തരവ് നാളെ പുറത്തിറങ്ങും. കഴിഞ്ഞ ഏതാനും ദിവസമായി കുവൈത്തിൽ തൊഴിൽ തേടി പോകുന്നവർക്ക് ഓവർസീസ് എം‌പ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് നൽകുന്നതു പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെർട്ടിന്റെ തീരുമാനപ്രകാരം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതു പൂർണമായും നടപ്പാക്കുന്ന നിരോധനമായിരിക്കും നാളെ പുറത്തിറങ്ങുക എന്നാണ് വിവരം.

കുവൈത്തിൽ ഏതാനും ഫിലിപ്പീൻസ് ഗാർഹികത്തൊഴിലാളികൾ കഴിഞ്ഞകാലങ്ങളിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കടുത്ത നടപടിയുമായി ഫിലിപ്പീൻസ് രംഗത്തെത്തിയത്. തൊഴിലിനായി ആളെ അയയ്ക്കുന്നതു പ്രസിഡന്റ് മരവിപ്പിച്ച തീരുമാനം വന്നിട്ടും ഫിലിപ്പീൻസ് യുവതിയുടെ മൃതദേഹം അടച്ചിട്ട ഫ്ലാറ്റിനകത്തു ഫ്രീസറിൽ സൂക്ഷിച്ചനിലയിൽ കാണപ്പെട്ടു എന്ന വാർത്ത അടുത്തിടെയാണ് പുറത്തു വന്നത്. പ്രസിഡന്റ് വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിൽ കുവൈത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

സർട്ടിഫിക്കറ്റ് നൽകുന്നതു മരവിപ്പിച്ച നടപടിക്കു പകരം പൂർണ നിരോധനം ഏർപ്പെടുത്താൻ പ്രസിഡന്റ് തൊഴിൽ സെക്രട്ടറിക്കു നിർദേശം നൽകുകയായിരുന്നു. ദുരിതത്തിലായ ഫിലിപ്പീൻസുകാരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. രണ്ടായിരത്തോളം പേരുണ്ടെന്നാണു കണക്ക്. അവരെ സ്വദേശത്ത് എത്തിക്കാൻ രാജ്യത്തെ രണ്ടു പ്രധാന വിമാനക്കമ്പനികൾ സന്നദ്ധത അറിയിച്ചതായും തൊഴിൽവകുപ്പു വക്താവ് റൌൾ ഫ്രാൻസ്യ മനിലയിൽ അറിയിച്ചു.

Read also ;കുവൈറ്റില്‍ 29കാരിയെ കൊന്ന് ഫ്രീസറിലാക്കിയത് ഒരു വര്‍ഷത്തിലേറെ, യുവതി ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് സുഹൃത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button