ന്യൂഡൽഹി: രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കമൽഹാസൻ പറയുന്നതിങ്ങനെ . രജനികാന്തിന്‍റെ രാഷ്ട്രീയ നിറം കാവിയാകരുതെന്ന് ആഗ്രഹിക്കുന്നതായാണ് കമൽഹാസൻ പറഞ്ഞത് . തന്‍റെ രാഷ്ട്രീയ കാഴ്ചപ്പാട് ചുവപ്പല്ല. രജനികാന്തിന്‍റെ കാഴ്ചപ്പാട് കാവിയല്ലെന്നും കരുതുന്നു. ഇനി അങ്ങനെയാണെങ്കിൽ ഞങ്ങൾ തമ്മിലുള്ള രാഷ്ട്രീയ സഖ്യം ഒരിക്കലും സാധ്യമാകില്ലെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
also read : രജനിയുടെ പാർട്ടിയുമായി ചേരുമോ?; വെളിപ്പെടുത്തലുമായി കമൽ
യുഎസിലെ ഹാർവാർഡ് സർവകലാശാലയിൽ നടന്ന സംവാദത്തിലാണ് കമൽഹാസൻ ഇക്കാര്യം പറഞ്ഞത്. തമിഴ്നാടിനെ അഴിമതിയിൽനിന്നും രക്ഷിക്കുകയാണ് തന്‍റെ ലക്ഷ്യം. എന്‍റെ സിനിമകൾ എന്നും മറ്റു നടൻമാരിൽ നിന്നും വ്യത്യസ്ഥമായിരുന്നു. രാഷ്ട്രീയത്തിലും അങ്ങനെതന്നെയായിരിക്കണമെന്ന് നിർബന്ധമുണ്ടെന്നും കമൽഹാസൻ പറഞ്ഞു. ഫെബ്രുവരി 21നാണ് കമൽഹാസൻ രാമേശ്വരത്തുവച്ച് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നത്.
Post Your Comments