ചെന്നൈ: തിരഞ്ഞെടുപ്പിൽ രജനികാന്തുമായി സഖ്യമുണ്ടാക്കുന്നതിനെപ്പറ്റി കമൽഹാസൻ. കമൽഹാസൻ തിരഞ്ഞെടുപ്പിൽ രജനികാന്തുമായി സഖ്യമുണ്ടാക്കുന്നതിനെപ്പറ്റി ഇപ്പോൾ പറയാനാവില്ലെന്ന് വ്യക്തമാക്കി. ആവശ്യമെങ്കിൽ ചർച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂ എന്നും കമൽ പറഞ്ഞു. കമൽ നയം വ്യക്തമാക്കിയത് വരുന്ന 21ന് സ്വന്തം പാർട്ടിയുടെ പ്രഖ്യാപനം നടക്കാനിരിക്കെയാണ്.
read also: മുതിർന്ന സഹോദരന്റെ കടമയാണ് ഹിന്ദുക്കൾക്ക് ഉള്ളതെന്ന് കമൽഹാസൻ
‘ എല്ലാവരും ചോദിക്കുന്നത് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഞങ്ങളുടെ പാർട്ടികൾ ഒന്നുചേരുമോയെന്നാണ്. ‘കാലമാണ് തീരുമാനമെടുക്കുക’ എന്നാണ് ഇക്കാര്യത്തിൽ രജനികാന്ത് പറഞ്ഞത്. അതു തന്നെയാണ് എന്റെയും അഭിപ്രായം’- തമിഴ് പ്രസിദ്ധീകരണമെന്നാണ് ‘ആനന്ദ വികടനി’ലെ പ്രതിവാര കോളത്തിൽ കമൽഹാസന്‍ കുറിച്ചത്.
ആദ്യം പാർട്ടികളുടെ ഔദ്യാഗികപ്രഖ്യാപനം തങ്ങളിരുവരും നടത്തേണ്ടതുണ്ടെന്ന് കമൽ പറഞ്ഞു. അതിനുശേഷം നയങ്ങൾ പ്രഖ്യാപിക്കണം. പിന്നീട്, രണ്ടു പാർട്ടികളുടെയും നയങ്ങൾ ഒത്തുപോകുന്നതാണോ എന്നു പരിശോധിക്കണം. അതിനു ശേഷമേ സഖ്യത്തെപ്പറ്റി ചിന്തിക്കേണ്ടതുള്ളൂ. സിനിമയിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്ന പോലെയല്ല ഇത്. അതുകൊണ്ടുതന്നെ ധൃതിപിടിച്ച് തീരുമാനമെടുക്കാനാവില്ലെന്നും കമലിന്റെ കുറിപ്പിലുണ്ട്
Post Your Comments