ശ്രീനഗർ: അഞ്ചു സൈനികരടക്കം ആറുപേർ മരിച്ച സുജ്വാൻ അക്രമണത്തിന്റെ വേദനക്കിടയിലേക്ക് ഒരു സന്തോഷവാർത്ത. ജമ്മു കശ്മീരിലെ സുജ്വാൻ സൈനിക ക്യാമ്പിലെ ക്വാർട്ടേഴ്സിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഗുരുതരമായി വെടിയേറ്റ ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കശ്മീരിലെ സൈനിക ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.
Read Also: സുജ്‍വാനിൽ സൈനിക നടപടി അവസാന ഘട്ടത്തിലേക്ക്, 4 ഭീകരരെ വധിച്ചു
ഭീകരരുടെ വെടിയേറ്റ പതിനൊന്ന് പേരിൽ ഒരാളായ റൈഫിൾമാൻ നസീർ അഹമ്മദിന്റെ ഭാര്യയാണ് കുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇന്ന് പുലര്‍ച്ചെ 4.55 ഓടെയാണ് ഭീകരാക്രമണം ഉണ്ടായത്. ക്യാമ്പിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് കടന്ന ഭീകരര്‍ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Post Your Comments