
ശ്രീനഗര്‍: കശ്മീരിലെ സുജ്‍വാനിൽ കരസേനാക്യാമ്പ് ആക്രമിച്ച നാലാമത്തെ ഭീകരനെയും സൈന്യം വധിച്ചു. ഇന്നലെ പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടു സൈനീകര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിന് ശേഷം സൈനിക ക്വാര്‍ട്ടേഴ്സിനുള്ളില് ഒളിച്ചിരുന്ന ഭീകരരെ ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ് സൈന്യം വധിച്ചത്. നിരവധി ആയുധങ്ങളും അക്രമികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കരസേനാമേധാവി ബിപിൻ റാവത്ത് ജമ്മുവിലെത്തി, സൈനിക കമാൻഡറുമായി കൂടിക്കാഴ്ച നടത്തി.
Post Your Comments