ന്യൂഡൽഹി: ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ സേവനങ്ങൾ നിഷേധിക്കരുതെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യുഐഡിഎഐ) നിർദേശം. ആധാർ കാർഡ് ഹാജരാക്കാത്തതിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി പരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.
Read Also: വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്ക്
പരാതികളിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ റേഷൻ വിതരണം, ആശുപത്രി, സ്കൂൾ അഡ്മിഷൻ എന്നീ സേവനങ്ങൾ ആധാറിന്റെ പേരിൽ ഒരാൾക്കും നിഷേധിക്കപ്പെടരുതെന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments