കണ്ണൂര്: മന്ത്രിമാർക്കും പഞ്ചിങ് നിർബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മന്ത്രിമാരുടെ ശമ്പളവും പഞ്ചിങ്ങും ബന്ധിപ്പിച്ചാൽ ഒരു മന്ത്രിക്കും കഴിഞ്ഞ മൂന്നു മാസം ശമ്പളം കിട്ടില്ലെന്നു അദ്ദേഹം ആരോപിച്ചു. പല മന്ത്രിമാരും പാർട്ടി സമ്മേളനങ്ങളിലാണ്. ഇവരാരും സെക്രട്ടേറിയറ്റിൽ വരാറില്ല. മന്ത്രിസഭായോഗം വരെ ക്വോറം തികയാതെ മുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹം കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
read also: ബജറ്റിനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
ചിലർ മന്ത്രിസഭായോഗം ചേരാൻ ക്വോറം നിർബന്ധമല്ലെന്നു പറയുന്നത് അറിവില്ലായ്മ കൊണ്ടാണ്. സഹകരണ സംഘത്തിന്റെയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയോ കമ്മിറ്റി യോഗമല്ല മന്ത്രിസഭ. എട്ടു പേരെങ്കിലും പങ്കെടുക്കണമെന്നു നിർബന്ധമാണ്. മന്ത്രിമാർ വന്നിട്ടും കാര്യമില്ലെന്നതു വേറെ കാര്യം.
കലാമണ്ഡലത്തിന്റെ വൈസ് ചാൻസലറാക്കാൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ കൊള്ളാം. വിദ്യാഭ്യാസ വകുപ്പിനെ നാഥനില്ലാക്കളരിയാക്കി മാറ്റിയിരിക്കുകയാണ് സിപിഎം അധ്യാപക സംഘടന പറയുന്നതു മാത്രം നടപ്പാക്കുന്ന മന്ത്രി. വിദ്യാഭ്യാസ വകുപ്പ് പിണറായി സർക്കാരിന്റെ ഭരണപരാജയത്തിന്റെ ഏറ്റവും നല്ല തെളിവാണ്. അതു പ്രതിപക്ഷ സംഘടനകൾ സഹകരിക്കാത്തതു കൊണ്ടല്ല. വിനാശകരമായ പ്രതിപക്ഷ പ്രവർത്തനവുമല്ല നമ്മുടേത്. പക്ഷേ സഹകരിക്കാൻ സർക്കാരിന് എന്തെങ്കിലും പ്രവർത്തനക്ഷമത വേണ്ടേ? എന്നും അദ്ദേഹം ചോദിക്കുന്നു.
Post Your Comments