തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായി ബെഹ്റയെ നിയമിച്ചത് കേന്ദ്രം അറിയാതെയെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയാതെയാണ് ലോക് നാഥ് ബഹ്റയുടെ നിയമനമെന്നും ഡിജിപി ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടുണ്ട്. ആറ് മാസത്തില്‍ കൂടുതലുള്ള നിയമനത്തിന് കേന്ദ്രത്തിന്റെ അനുമതി വേണമെന്നാണെന്ന് നിലവിലെ നിയമം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ചട്ടലംഘനം വ്യക്തമാകുന്നത്.
Also Read: ബുര്‍ഹാന്‍ വാനിയുടെ പകരക്കാരനായി ഹിസ്ബുള്‍ നിയമിച്ചത് ഈ നിരാശാകാമുകനെ
ജോലിഭാരം കൂടുതലാണെന്ന് കാണിച്ച് വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍നിന്ന് ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായും സൂചനയുണ്ട്.
Post Your Comments