CricketLatest NewsSports

മോശം കാലാവസ്ഥയിലും ഇന്ത്യയുടെ മികച്ച സ്‌കോര്‍, ദക്ഷിണാഫ്രിക്കയ്ക്ക് 290 റണ്‍സ് വിജയ ലക്ഷ്യം, ധവാന് സെഞ്ചുറി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ഏകദിനത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 289 റണ്‍സ് നേടി. ഓപ്പണര്‍ ശിഖര്‍ ധവാന്‍ സെഞ്ചുറി നേടി. 105 പന്തുകള്‍ നേരിട്ട് 109 റണ്‍സ് നേടി ധവാന്‍ പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി അര്‍ധ സെഞ്ചുറി നേടി. ടോസ് നേടിയ ഇന്ത്യന്‍ നായക്ന്‍ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ഏകദിനം മോശം കാലവസ്ഥയെ തുടര്‍ന്ന് നേരത്തെ നിര്‍ത്തിവച്ചിരുന്നു. 34.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 200 റണ്‍സ് എടുത്ത് നില്‍ക്കുന്ന അവസരത്തിലാണ് മോശം കാലവസ്ഥയെ തുടര്‍ന്ന് മത്സരം നിര്‍ത്തിവയ്ക്കാന്‍ അംപയര്‍മാര്‍ തീരുമാനിച്ചത്.

രണ്ടാം വിക്കറ്റില്‍ 75റണ്‍സ് എടുത്ത നായകന്‍ വിരാട് കോഹ്ലിയും ധവാന് മികച്ച പിന്തുണ നല്‍കിയിരുന്നു. അഞ്ച് റണ്‍സെടുത്ത രോഹിത് ശര്‍മ്മ നിരാശപ്പെടുത്തി. ധവാനും കോഹ്ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 158 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യ ഇന്നിംഗ്‌സിനു അടിത്തറ പാകിയത്. അജിങ്ക്യ രഹാനെ (എട്ട്), ശ്രേയസ് അയ്യര്‍ (18), ഹാര്‍ദിക് പാണ്ഡ്യ (ഒന്‍പത്), ഭുവനേശ്വര്‍ കുമാര്‍ (അഞ്ച്) എന്നിവരാണ് ധവാനു പുറമെ പുറത്തായ ഇന്ത്യന്‍ താരങ്ങള്‍. എംഎസ്. ധോണി(66 പന്തില്‍ 42), കുല്‍ദീപ് യാദവ് എന്നിവര്‍ പുറത്താകാതെ നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button