ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ ഇളകി വീണു. നൈജീരിയയിലെ അബുജ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ലാഗോസില്‍ നിന്നും വന്ന ഡാന എയര്‍ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ ഇളകി വീഴുകയായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ വലിച്ച് തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഡോര്‍ ഇളകിവീണതെന്ന വിശദീകരണം വിമാനക്കമ്പനി നൽകി. എന്നാല്‍ യാത്രക്കാർ ഇത് നിഷേധിച്ചു.
യാത്രയിലുടനീളം ഡോര്‍ ഇളകുന്ന ശബ്ദം കേട്ടിരുന്നു. അവസാനം ഡോര്‍ ഇളകിപ്പോന്നത് കടുത്ത ആശങ്കയുയര്‍ത്തിയിരുന്നു എന്നും ഞങ്ങൾ ആരും വാതിൽ വലിച്ച് തുറക്കാൻ ശ്രമിച്ചില്ലെന്നും യാത്രക്കാർ പറയുന്നു. വിമാനത്തിൽ യാത്ര ചെയവേ ഫ്ലോര്‍ പാനലില്‍ നിന്നും അനക്കം കേട്ടിരുന്നു. എമര്‍ജന്‍സി ഡോറിനും നേരത്തെ ഇളക്കമുള്ളതായി തന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. വിമാനം നിലത്തിറങ്ങിയ ശേഷം പാര്‍ക്ക് പോയിന്റിലേക്ക് ബാക്ക് എടുക്കുവേ പൊട്ടിത്തെറിയോടെ എമര്‍ജന്‍സി ഡോര്‍ ഇളകി വീഴുകയായിരുന്നു എന്ന് യാത്രക്കാരിൽ ഒരാൾ പറയുന്നു.
പ്രഷറിനാന്‍ പിന്തുണയ്ക്കപ്പെട്ട പ്ലഗ് ടൈപ്പ് എമര്‍ജന്‍സി ഡോറുകളാണ് തങ്ങളുടെ വിമാനങ്ങളിലുള്ളത്. യാത്രക്കാര്‍ കടുത്ത സമ്മര്‍ദം പ്രയോഗിക്കാതെ ഇത് ഒരിക്കലും ഇളകിപ്പോകില്ല. തങ്ങളുടെ എന്‍ജിനീയര്‍മാരും നൈജീരിയന്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയും ഈ വിമാനം പരിശോധിച്ച് ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി. അതിനാൽ സുരക്ഷക്ക് ഭീഷണിയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡാന എയര്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
Read also ;ടയർ പൊട്ടിയതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി
Post Your Comments