Latest NewsNewsIndia

ഗുണ്ട ബിനുവിനെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്

ചെന്നൈ: വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് പിറന്നാളാഘോഷം നടത്തിയ കുപ്രസിദ്ധ ഗുണ്ട ബിനുവിനെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്. ഇയാളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് തമിഴ്‌നാട് പോലീസാണ്. ഗുണ്ട ബിനുവെന്ന പേരില്‍ കുപ്രസിദ്ധനായത് തൃശൂര്‍ സ്വദേശിയായ ബിന്നി പാപ്പച്ചനാണ് (45). 67 ഗുണ്ടകളെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇയാളുടെ പിറന്നാളാഘോഷ ചടങ്ങില്‍ നിന്ന് തമിഴ്‌നാട് പോലീസ് സാഹസികമായി പിടികൂടിയിരുന്നു. എന്നാല്‍ ഗുണ്ട ബിനുവും ഇരുപതോളം ഗുണ്ടകളും വിദഗ്ധമായി രക്ഷപെട്ടു. ഇയാള്‍ക്കായി കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും പോലീസ് തെരച്ചില്‍ ശക്തമാക്കി.

read also: വടിവാള്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ച്‌ ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം: പിടി വീണത് 75 പിടികിട്ടാപ്പുള്ളികള്‍ക്ക്

ഗുണ്ട ബിനുവിന്റെ 45-ാം പിറന്നാളാഘോഷം നടന്നത് ചൊവ്വാഴ്ചയാണ്. വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചത് വാര്‍ത്തയായിരുന്നു. അമ്പത്തൂര്‍ ഔട്ടര്‍ റിങ് റോഡില്‍ പിറന്നാളാഘോഷത്തിന് വന്ന ഗുണ്ടകള്‍ ട്രാഫിക് ബ്ലോക് സൃഷ്ടിച്ചിരുന്നു. പിറന്നാള്‍ ആഘോഷ സ്ഥലത്ത് നിന്ന് വടിവാള്‍, കത്തി തുടങ്ങി നിരവധി ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടിന് തുടങ്ങിയ പോലീസ് റെയ്ഡ് ബുധനാഴ്ച രാവിലെയാണ് അവസാനിച്ചത്. എട്ട് കാറുകള്‍, 45 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button