Latest NewsNewsIndia

വടിവാള്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ച്‌ ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം: പിടി വീണത് 75 പിടികിട്ടാപ്പുള്ളികള്‍ക്ക്

ചെന്നൈ: വടിവാള്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ച്‌ ബർത്ത് ഡേ ആഘോഷം നടത്തിയ മലയാളി ഗുണ്ടാക്കും കൂട്ടാളികൾക്കും കിട്ടിയത് എട്ടിന്റെ പണി. മലയാളി ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളെയാണ് പൊലീസ് നാടകീയമായി വളഞ്ഞിട്ടുപിടിച്ചത്. ആഘോഷത്തിനിടെ തോക്കുമായി പൊലീസ് അക്രമികളെ കുടുക്കുകയായിരുന്നു.തിരുവനന്തപുരത്ത് കുടുംബവേരുകളുള്ള ചെന്നൈ അമ്പത്തൂര്‍ മലയമ്പാക്കത്ത് ഗുണ്ടാനേതാവ് ബിനുവിന്റെ പിറന്നാള്‍ ആഘോഷമായിരുന്നു പോലീസ് ഓപ്പറേഷനിൽ കലങ്ങിയത്.

അന്‍പതു പേരടങ്ങിയ പൊലീസ് സംഘമാണ് ഓപ്പറേഷന് എത്തിയത്. ആഘോഷസ്ഥലം വളഞ്ഞ് തോക്കുചൂണ്ടി പിടികൂടുകയായിരുന്നു. മുപ്പതിലേറെപ്പേരെ സ്ഥലത്തുവെച്ചും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബാക്കിയുള്ളവരെ തുടര്‍ന്നും പിടികൂടി്. എന്നാല്‍, ബിനു അടക്കം പ്രധാന ഗുണ്ടകളില്‍ പലരും ഓടിരക്ഷപ്പെട്ടു. ബിനുവിന്റെ പിറന്നാളാഘോഷത്തിനുവേണ്ടി നഗരത്തിലെ എല്ലാ ഗുണ്ടകളും ഒത്തുകൂടുന്നുണ്ടെന്നും പങ്കെടുക്കാന്‍ പോകുകയാണെന്നും പോലീസിന്റെ പിടിയിലായ മറ്റൊരു ഗുണ്ടയായി മദൻ ആയിരുന്നു മൊഴി നൽകിയത്.

സ്വകാര്യ കാറുകളിലാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ആളൊഴിഞ്ഞ പ്രദേശത്തുള്ള വര്‍ക്ഷോപ്പിന് സമീപമായിരുന്നു ആഘോഷം. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയിലും മറ്റുമായി 150-ല്‍പ്പരംപേര്‍ പങ്കെടുക്കാനെത്തിയിരുന്നു. ആഘോഷം തുടങ്ങിയപ്പോള്‍ പൊലീസ് ചാടി വീഴുകയായിരുന്നു. പലരെയും തോക്കുചൂണ്ടി പിടികൂടി. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് സമീപപ്രദേശങ്ങളില്‍ ഒളിച്ചിരുന്നവര്‍ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button