വണ്ണപ്പുറം: ബാങ്ക് ജീവനക്കാരന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ്. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരന് കരിമണ്ണൂര്‍ പാലത്തിങ്കല്‍ ജോര്‍ജുകുട്ടി മരിച്ച കേസില്‍ പ്രതി കാളിയാര്‍ സ്വദേശി സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ വണ്ണപ്പുറം ദര്ഫത്തൊട്ടിക്കു സമീപമുള്ള റബര്‍ത്തോട്ടത്തിലാണ് ജോര്‍ജുകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് കഞ്ഞിക്കുഴി ശാഖയിലെ ജീവനക്കാരനാണ്. അഥേസമയം കൊലാപാതകത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Post Your Comments