Latest NewsIndiaNews

കഞ്ചാവ് കൃഷി നിയമവിധേയമാക്കണം; പതഞ്ജലി

രാജ്യത്ത് കഞ്ചാവ് കൃഷി നിയമവിധേയമാക്കണമെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. കഞ്ചാവിന്റെ ഭാഗങ്ങൾ ആയുർവേദത്തിൽ ചികിത്സകൾക്കായി ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങളതിന്റെ നല്ല സാധ്യതകൾ ഉപയയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് എന്ന് ബാലകൃഷ്ണൻ പറഞ്ഞു.

read also: ഹിമാലയന്‍ മലയിടുക്കുകളില്‍നിന്നും ദിവ്യജല്‍ കൊണ്ടുവരാന്‍ പതഞ്ജലി

മാത്രമല്ല ക്രിമിനൽ കുറ്റമായി കഞ്ചാവ് ഉപയോഗം തുടരുന്നതിലുള്ള വിയോജിപ്പും ബാലകൃഷ്ണൻ തുറന്നു പ്രകടിപ്പിച്ചു. സമൂഹത്തിന് വലിയ ബിസിനസ് അവസരമാണ് കഞ്ചാവ് ഉപയോഗവും വിൽപനയും നിയമവിരുദ്ധമാക്കിയതിലൂടെ നിരോധിക്കപ്പെട്ടതെന്നും ബാലകൃഷ്ണൻ ആരോപിക്കുന്നു.

എന്നാൽ സോഷ്യൽ മീഡിയ പതഞ്ജലിയുടെ പുതിയ നീക്കത്തെ പരിഹസിച്ച് രംഗത്തെത്തിയിരിരിക്കുകയാണ്. ഇനിമുതൽ ബാബാ രാംമേദ് കഞ്ചാവ് കുപ്പിയിലടച്ച് വീടുകളിലെത്തിക്കും എന്നാണ് ചിലർ പരിഹസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button