Latest NewsNewsPrathikarana Vedhi

ഗോവ നദീജല തർക്കത്തിൽ സോണിയയുടെ നിലപാട് പുറത്ത്: കർണാടകത്തിൽ കോൺഗ്രസിന് വലിയ തിരിച്ചടി-കെ.വി.എസ് ഹരിദാസ് എഴുതുന്നു

കർണാടകത്തിൽ നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കാൻ കോൺഗ്രസ് ആസൂത്രണം ചെയ്ത ‘പദ്ധതി’ തിരിച്ചടിക്കുന്നു. ഗോവ- കർണാടക അതിർത്തിയിലെ മഹദായി നദീജലം കർണാടകത്തിന് നൽകുന്നതിന് ബിജെപി ഭരിക്കുന്ന ഗോവ തയ്യാറാവുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മോഡിക്കെതിരെ ‘യുദ്ധപ്രഖ്യാപനം’ നടന്നത്. മോഡി അടുത്തിടെ കർണാടകയിൽ എത്തിയവേളയിൽ ‘കർഷകരെ’ അണിനിരത്തി പ്രക്ഷോഭത്തിനും സിദ്ധരാമയ്യയും കോൺഗ്രസും തയ്യാറായിരുന്നു. എന്നാൽ ഗോവ അതിർത്തിയിലെ നദിയിൽ നിന്ന് ഒരിറ്റ് വെള്ളം ആർക്കും കൊടുക്കില്ലെന്ന് മുൻപ് പ്രഖ്യാപിച്ചത് സാക്ഷാൽ സോണിയ ഗാന്ധി. 2007 ൽ മർഗോവയിൽ സോണിയ പൊതുസമ്മേളനത്തിൽ നടത്തിയ പ്രഖ്യാപനം, അല്ലെങ്കിൽ ഗോവക്കാർക്ക് നൽകിയ വാഗ്ദാനം, ഇന്നിപ്പോൾ കർണാടകയിൽ ചർച്ചാവിഷയമാവുകയാണ്. അന്നത്തെ വാർത്തയുടെ ലിങ്കുമായി ബിജെപി തിരിച്ചടിക്കുമ്പോൾ സിദ്ധരാമയ്യക്ക് മറുപടി ഇല്ല.

നദീജലവും കുടിവെള്ളവും മറ്റും എങ്ങിനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തമ്മിലടിക്കാനും ഉപയോഗിക്കാം എന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് മഹദായി പ്രശ്നം. മാണ്ഡോവി എന്നാണ് ആ നദിക്ക് ഗോവയിലെ പേരു് . 35 കിലോമീറ്റർ കർണാടകത്തിലൂടെയും പിന്നീട് 70 കിലോമീറ്ററോളം ഗോവയിലൂടെയും ഒഴുകുന്ന നദി അറബിക്കടലിൽ ലയിക്കുകയാണ് ചെയ്യുന്നത്. അതിൽ നിന്ന് 7. 57 ടിഎംസി ജലമാണ് വളരെ മുൻപേ കർണാടകം ആവശ്യപ്പെട്ടത്. 1970 കാലഘട്ടത്തിലാണിത്. അതിനായി ഒരു വിദഗ്ദ്ധനെ നിശ്ചയിക്കുകയും ചില ധാരണകൾ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു.പക്ഷെ അന്നുമുതൽ ഇന്നുവരെ അതിനെ കോൺഗ്രസ് എതിർത്തുപോന്നു.കർണാടകം അത് ആവശ്യപ്പെട്ടത് കുടിവെള്ള വിതരണത്തിനും. നദിയുടെ രണ്ട്‌ കൈവഴികളിൽ തടയണ കെട്ടാനുള്ള നീക്കവും അന്ന് കർണാടകം നടത്തി. കർണാടകത്തിന് മാത്രമല്ല മഹാരാഷ്‌ട്രയ്ക്കും അവകാശപ്പെട്ടതാണ് ആ നദീ ജലം എന്ന് വേണമെങ്കിൽ പറയാം. അതെ സമയം അതുപോലെ ശുദ്ധ ജലം പ്രദാനം ചെയ്യുന്ന ഒരു നദി ഗോവയിൽ വേറെയില്ല. അതുകൊണ്ടുതന്നെ അവർക്കത് പ്രധാനമാണ്.

ഈ വിഷയം ഉയർന്നുവന്നത് 2007 കാലഘട്ടത്തിലാണ്. അന്ന് കർണാടകത്തിൽ ബിജെപി ഭരണമാണ്; യെദിയൂരപ്പ സർക്കാരിന്റെ കാലം. ഗോവയിലാവട്ടെ കോൺഗ്രസ് സർക്കാരും. പ്രതാപ് സിങ് റാണെ മുഖ്യമന്ത്രി കാലം. അന്നാണ് കർണാടകത്തിലെ ബിജെപി സർക്കാർ ആവശ്യപ്പെട്ടത് ഒരിക്കലും അനുവദിക്കാൻ പറ്റില്ലെന്ന് ഗോവയിലെത്തി സോണിയ ഗാന്ധി പ്രസ്താവിച്ചത്.

PANAJI: Congress president Sonia Gandhi has assured Goans that the Congress will not allow diversion of the waters of the river Mahadayi. Addressing an election rally at Margao in south Goa on Tuesday, she asserted, “We are committed not to allow river water diversion.” അന്ന് ഹിന്ദു പത്രം ( 2007 മെയ് 30 ന് ) ആ പ്രസംഗം റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്. ഇതാണ് ആ വാർത്തയുടെ ലിങ്ക്. ‘ഹിന്ദു’ വിൽ ആർക്കുമത് വായിക്കാം. https://t.co/HOBIOvuZTA.

യഥാർത്ഥത്തിൽ ഇതിപ്പോൾ പൊക്കിക്കൊണ്ടുവന്നത് കോൺഗ്രസാണ്. ഗോവയിൽ ബിജെപി സർക്കാരും കർണാടകയിൽ കോൺഗ്രസ് സർക്കാരുമായതുകൊണ്ട്തന്നെ. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറാവുന്ന വേളയിൽ ഈ വിഷയമുയർത്തി ആ മേഖലയിൽ വോട്ട് നേടാൻ കഴിയുമെന്ന് അവർ വിലയിരുത്തി. അതുകൊണ്ട് തന്നെ ഗോവ അതിർത്തി മേഖലയിൽ സംഘർഷത്തിന്റെ അന്തരീക്ഷം അവർ ഉണ്ടാക്കിക്കഴിഞ്ഞു. ഇന്നലെവരെ ഒന്നിച്ചു കഴിഞ്ഞിരുന്നവർ ഇന്നിപ്പോൾ നടിയുടെ പേരിൽ തമ്മിലടിക്കുന്ന അവസ്ഥ കോൺഗ്രസുകാർ സൃഷ്‌ടിച്ചു എന്നർത്ഥം. മോദിയെ പ്രതിരോധത്തിൽ ആക്കാൻ അത് പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് സോണിയ – രാഹുൽ പ്രഭൃതികൾ കരുതി. അതുകൊണ്ടാണ് ആ വിഷയമുന്നയിച്ചു ഹർത്താലിനും ബന്ദിനുമൊക്കെ ശ്രമിച്ചത്. എന്നാൽ അന്ന് സോണിയ നിരത്തിയ വാദങ്ങളാണ് ഇന്നിപ്പോൾ അതിർത്തി ഗ്രാമങ്ങൾ ചർച്ചചെയ്യുന്നത്. അത് ഒരു വസതികളിലും എത്തിക്കാൻ ബിജെപി ശ്രമിച്ചു….. അത് ഫലമുണ്ടാക്കി എന്നാണ് ബിജെപി വിലയിരുത്തുന്നത്. കോൺഗ്രസ് സ്വയം കുഴിച്ച കുഴിയിൽ വീണിരിക്കുന്നു എന്ന് ചുരുക്കം.

കർണാടകത്തിൽ വല്ലാത്ത പരിഭ്രാന്തിയിലാണ് കോൺഗ്രസ്. ബിജെപി എങ്ങിനെയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക എന്നതിൽ അവർക്ക് ഒരു പിടിപാടുമില്ല. അതേസമയം സാധാരണ മട്ടിലാണ് ബിജെപിയുടെ തയ്യാറെടുപ്പുകൾ. മുഖ്യമന്ത്രി സ്ഥാനാർഥിയായി യെദിയൂരപ്പയെ പ്രഖ്യാപിച്ചു; അദ്ദേഹത്തിന്റ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സന്ദർശനം നടന്നു…… വലിയ റാലികൾ. ‘പരിവർത്തന യാത്ര’ എന്നാണ് അതിന് പേരിട്ടത്. അതിനെ സമാപനത്തിൽ ബാംഗ്ലൂരിൽ നടന്ന റാലി ഒരു ചരിത്ര സംഭവമാവുകയും ചെയ്തു. നരേന്ദ്ര മോദിയും അതിൽ സംബന്ധിച്ചിരുന്നു.

അഴിമതിയാണ് കോൺഗ്രസ് അവിടെ നേരിടുന്ന പ്രധാന പ്രശ്നം…..ദുർഭരണവും. എല്ലാ മേഖലയിലും അസംതൃപ്തി പ്രകടമാണ് എന്നത് കോൺഗ്രസുകാർ തന്നെ സമ്മതിക്കുന്നു. അതിനൊക്കെപുറമെയാണ് പാർട്ടിയിലെ ചേരിപ്പോരുകൾ. ഇതൊക്കെയാണ് മോഡി കഴിഞ്ഞ ദിവസം ഉന്നയിച്ചത്. എന്നാൽ ബിജെപിയുടെ യഥാർഥ കാർഡ് എന്തെന്നത് ആർക്കും ഇനിയും വ്യക്തമായിട്ടില്ല. ബിജെപിയെ ആദ്യമേ കയറി ആക്രമിക്കാൻ തിരഞ്ഞെടുത്ത ആയുധമാണ് ഗോവയുമായുള്ള നദീജല പ്രശ്നം. അതിപ്പോൾ തിരിച്ചടിക്കുന്നു. ഇനി എന്ത് എന്നത് കാണാനിരിക്കുന്നതെയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button