Valentines Day

യാത്രയെയും പ്രണയത്തെയും ബന്ധപ്പെടുത്തിയ എക്കാലത്തേയും മികച്ച പ്രണയ ചിത്രങ്ങൾ 

ബോളിവുഡിലെ പല റൊമാന്റിക് സിനിമകളിലും പ്രണയത്തേയും യാത്രയേയും ബന്ധപ്പെടുത്തിയിട്ടുണ്ട്. ചില സിനിമകളിൽ കമിതാക്കളായ നടിനടന്മാർ ചിത്രത്തിലുടനീളം യാത്ര ചെയ്യുന്നു. ചിലതിൽ യാത്രക്കിടയിൽ എങ്ങനെ രണ്ടുപേർ തമ്മിൽ പ്രണയത്തിലാകുന്നുവെന്ന് പറയുന്നു. ഇത്തരത്തിൽ നിരവധി പ്രണയ ചിത്രങ്ങളാണ് ബോളിവുഡിലുള്ളത്. ഇതെല്ലാംതന്നെ എക്കാലത്തേയും മികച്ച പ്രണയചിത്രങ്ങളുമാണ്.  ആ മികച്ച പ്രണയചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
1. ദില്‍വാലെ ദുല്‍ഹേനിയ ലേ ജായേഗെ
ബോളിവുഡിലെ എക്കാലത്തേയും മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ് ദില്‍വാലെ ദുല്‍ഹേനിയ ലേ ജായേഗെ. വ്യത്യസ്തമായ ഒരു പ്രണയചിത്രമാണിത്. ചിത്രത്തിൽ ഷാരൂഖും കാജോളും പ്രണയജോഡികളായി തിളങ്ങി. യൂറോപ്പ്‌ യാത്രക്കിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്‌. ചിത്രത്തിലെ പ്രണയഗാനങ്ങളും അതിലെ രംഗങ്ങളും ആരെയും പ്രണയഭരിതരാക്കുന്നവയാണ്.  തുജേ ദേഖാ കോയി ജനാസനം എന്ന ഗാനം ഇന്നും കമിതാക്കളുടെ പ്രിയപ്പെട്ട ഗാനമാണ്. 1995 ഇറങ്ങിയ ചിത്രം മികച്ച വിജയമായിരുന്നു നേടിയത്
2 . ഹം ദിൽ ചുഖേ സനം
സഞ്ജയ് ലീല ബൻസാലി ഒരുക്കിയ മനോഹരമായ പ്രണയ ചിത്രമാണ് ഹം ദിൽ ചുഖേ സനം. നന്ദിനിയെന്ന പെൺകുട്ടിയുടെ പ്രണയകഥയാണിത്. ഇന്ത്യയിൽവെച്ച് സമീറും നന്ദിനിയും പ്രണയത്തിലാകുന്നു. എന്നാൽ മാതാപിതാക്കളുടെ നിർബന്ധത്തിൽ   വിദേശത്തേക്ക് പോകുന്ന തന്റെ കാമുകനെ തേടി നന്ദിനി ഇറ്റലിയിലേക്ക് പോകുന്നു.ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു.
3 . വീർ സാറാ 
യാഷ് ചോപ്ര സംവിദാനം ചെയ്ത പ്രണയചിത്രമാണ് വീർ സാറാ. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖും പ്രീതി സിന്റയുമാണ് ചിത്രത്തിൽ അഭിനയിച്ചത്. ഇന്ത്യ പാകിസ്താൻ  അതിർത്തിയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്‌. ചിത്രത്തിലെ ഗാനങ്ങളുടെ ചിത്രീകരണവും ഇന്ത്യ പാകിസ്താൻ  അതിർത്തിയിലെ  മനോഹരമായ  പ്രദേശങ്ങളിലാണ് ചിത്രീകരിച്ചിട്ടുള്ളത്
4. പാർദേസ് 
തനി നാടൻ പെൺകുട്ടിയായ ഗംഗയുടെ പ്രണയകഥ പറഞ്ഞ ചിത്രമാണ് പാർദേസ്. അമേരിക്കയിൽ ജോലി ചെയ്തിരുന്ന അർജുൻ എന്ന ആളുമായ് ഗംഗ വിവാഹിതയാകുന്നു. ശേഷം ഇരുവരും അമേരിക്കയിലേക്ക് പറക്കുന്നു. ഗ്രാമത്തിൽ ജനിച്ചു വളർന്ന ഗംഗക്ക് അമേരിക്ക വല്ലാത്ത വീർപ്പുമുട്ടലാകുന്നു. ഇതിനിടയിൽ ഭർത്താവുമായി ഗംഗ പ്രണയത്തിലാകുന്നു. ശേഷം ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും
5. മേലി ഹോ ഗയി 
ഹൃദയസ്പർശിയായ മറ്റൊരു പ്രണയകഥയാണ് മേലി ഹോ ഗയി. ഗ്രാമത്തിൽ ജനിച്ചുവളർന്ന ഗംഗ കൊൽക്കത്ത സ്വദേശിയായ നരേനുമായി പ്രണത്തിലാകും. ഇരുവരും ഏറെകാലം പ്രണയിച്ചുകഴിയും. ഒരു ദിവസം താൻ കൊൽക്കത്തയിൽ പോയി മടങ്ങി വരാമെന്ന് ഗംഗക്ക് വാക്കുനല്കി നരേൻ യാത്രയാകും. മാസങ്ങളോളം ഗംഗ കാത്തിരിക്കും. പക്ഷെ നരേൻ തിരികെയെത്തിയില്ല. തുടർന്ന് ഗംഗ കൊൽക്കത്തയിലേക്ക് തിരിക്കുന്നു. ഏറെ സംഭവവികാസങ്ങൾക്കൊടുവിൽ ഗംഗ നരേനെ കണ്ടെത്തും.
6. ചെന്നൈ എക്സ്പ്രസ്
2013ൽ പുറത്തിറങ്ങിയ മികച്ച പ്രണയചിത്രമായിരുന്നു ചെന്നൈ എക്സ്പ്രസ്. ഷാരുഖാനും ദീപികയും ചിത്രത്തിൽ തകർത്തഭിനയിച്ചു. മുംബൈയിൽ നിന്നും രാമേശ്വരംവരെയുള്ള ഇരുവരുടേയും യാത്ര ഏറെ  തമാശകളും പ്രണയവുമെല്ലാം ഇടകലർന്നതാണ്. നിരവധി പ്രണയഭരിതമായ പ്രണയരംഗങ്ങളും ചിത്രത്തിലുണ്ട്.
7. യേ ജവാനി ഹെയ് ദിവാനി 
അയാൻ മുഖർജിയുടെ യേ ജവാനി ഹെയ് ദിവാനി വ്യത്യസ്തമായ ഒരു പ്രണയകഥയാണ്. മണാലിയിലേക്കുള്ള യാത്രക്കിടെയുണ്ടാകുന്ന പ്രണയം. ഇരുവരും പ്രണയം ഉള്ളിൽ സൂക്ഷിച്ചു. പഠനത്തിനും ജോലിക്കുമായ് നടൻ വിദേശത്തേക്ക് പോകുന്നു. വർഷങ്ങൾക്ക് ശേഷം നടിയുടെ കല്യാണത്തിന് ഇന്ത്യയിലെത്തുന്ന നടൻ തന്റെ ഉള്ളിലുണ്ടായ പ്രണയം തിരിച്ചറിയുകയും കാമുകിയെ സ്വന്തമാക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button