ഭോപ്പാല്‍ : പ്രണയദിനത്തില്‍ യുവാവ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ വിവാഹം കഴിച്ചു മധ്യപ്രദേശ് സ്വദേശിയായ ജുനൈദ് ഖാനാണ് ജയാസിങ് പാര്‍മര്‍ എന്ന ഭിന്നലിംഗക്കാരിയെ പ്രണയദിനത്തില്‍ വിവാഹം കഴിച്ചത്. മുസ്‌ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വധുവിന്റെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല, എന്നാല്‍ വരന്റെ വീട്ടുകാര്‍ കല്ല്യാണത്തില്‍ പങ്ക് കൊണ്ടില്ല.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. 15 ദിവസം മുമ്പാണ് ജുനൈദ് ഖാന്‍ ജയാ സിങ്ങിനെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. തുടര്‍ന്ന് പ്രണയദിനത്തില്‍ വിവാഹിതരാകാമെന്ന് തീരുമാനിക്കുകയായിരുന്നു. തന്റെ കുടുംബം തങ്ങളെ അംഗീകരിക്കാന്‍ മടി കാണിച്ചാലും താന്‍ അവള്‍ക്കൊപ്പം നില്‍ക്കും. താന്‍ അവളെ ഒരുപാട് സ്‌നേഹിക്കുന്നെന്നും എല്ലാ കാലവും അവളെ സന്തോഷവതിയാക്കി ഇരുത്തുമെന്നും ജുനൈദ് പറഞ്ഞു.
സാധാരണക്കാരനായ ഒരു യുവാവ് ഒരു ട്രാന്‍സ് ജന്‍ഡര്‍ ആയിട്ടുള്ള വ്യക്തിയെ വിവാഹം അത്യധികം വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് വധു ജയ സിംഗ് പര്‍മാര്‍ പറഞ്ഞു. സമൂഹം ഇതിനെ അസാധാരണമായ സംഭവമായിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ കുടുംബം താമസിയാതെ തങ്ങളെ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ജയാസിംങ് പറഞ്ഞു.
Post Your Comments