പരസ്പരം പ്രണയം തുറന്ന് പറഞ്ഞും സമ്മാനങ്ങള്‍ നല്‍കിയും പ്രണയദിനം ആഘോഷമാക്കിയ കമിതാക്കള്‍ ഒരുപാടുണ്ട് നന്നുടെ ചുറ്റും. അവർ വാലന്റൈന്‍സ് ഡേ ആഘോഷമാക്കുന്നു. എന്നാല്‍ ഇതൊക്കെ തെറ്റാണ്, ചതിക്കുഴികളാണ് എന്ന് പറഞ്ഞ് അവരെ വിലക്കുന്ന മാതാപിതാക്കളോട് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ മോഹന്‍ പറയുന്ന വാക്കുകളാണ് വൈറല്‍ ആയിരിക്കുന്നത്.
“ഇതൊരു സ്വാഭാവികമായ പ്രക്രിയ അല്ലേ.? നമ്മള്‍ മുതിര്‍ന്നവര്‍ നമ്മുടെ കഴിഞ്ഞുപോയ കാലം എന്ന രീതിയില്‍ കൗമാരക്കാരായ കുട്ടികളോട് പെരുമാറാറില്ല. മുതിര്‍ന്ന ഭാവത്തോടെ തെറ്റാണ് പാപമാണ് എന്ന രീതിയിലാണ് ഇടപെടുന്നതും സംസാരിക്കുന്നതും. തീര്‍ച്ചയായിട്ടും അവരെ നല്ല രീതിയില്‍ ഗൈഡ് ചെയ്യണം. അവരെ നേര്‍വഴിക്ക് തന്നെ നയിക്കണം. പക്ഷേ അവരെ മനസിലാക്കുക എന്ന കാര്യം കൂടിയില്ലേ?’കല മോഹന്‍ ചോദിക്കുന്നു.
ഒരിക്കല്‍ തന്നെ കാണാനെത്തിയ ഒരു കൗമാരക്കാരിയെക്കുറിച്ചും കല മോഹന്‍ മനസ് തുറന്നു. തന്റെ ഗ്യാങിലെ എല്ലാ കൂട്ടുകാരികള്‍ക്കും പ്രണയ ദിനത്തിന് സമ്മാനം കിട്ടിയെന്നും തനിക്ക് മാത്രം ലഭിച്ചില്ലെന്നുമാണ് ആ പെണ്‍കുട്ടിയുടെ സങ്കടം. ബാക്കി കൂട്ടുകാരികള്‍ അതിനെക്കുറിച്ച് പറയുമ്ബോള്‍ അവള്‍ക്ക് മാത്രം പറയാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ആ ചെറിയ കാര്യം അവളെ തകര്‍ത്ത് കളഞ്ഞെന്നും” കല മോഹന്‍ പറയുന്നു.
Post Your Comments