ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത രേഖകളിലുള്ള ഉടമസ്ഥനെന്ന് സുപ്രീം കോടതി. വാഹനം വിറ്റിട്ടും രേഖകളില്‍ ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാകുമെന്നും കോടതി വ്യക്തമാക്കി. പഞ്ചാബ് സ്വദേശിയായ വിജയ് കുമാറിനെതിരായ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
2007 ജൂലൈയില്‍ വിനയകുമാര്‍ തന്റെ കാര്‍ വില്‍പ്പന നടത്തിയിരുന്നു. പിന്നീട് മൂന്ന് തവണ കാര്‍ കൈമാറ്റം ചെയ്യപ്പെട്ടു. എന്നാല്‍ രജിസ്ട്രേഷന്‍ രേഖകളില്‍ ഉടമസ്ഥന്റെ പേര് വിജയ് കുമാറിന്റെ തന്നെയായിരുന്നു. ഇതിനിടെ അപകടമുണ്ടാവുകയും ഒരാള്‍ മരിക്കുകയും ചെയ്തു. നഷ്ടപരിഹാര ട്രൈബ്യൂണല്‍ 3.85 ലക്ഷം രൂപ നല്‍കാന്‍ വിജയ് കുമാറിനോട് ആവശ്യപ്പെട്ടു.
ട്രൈബ്യൂണല്‍ വിധിക്കെതിരെ വിജയ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതിനെ തുടർന്നായിരുന്നു മുൻ വിധിയെ ശരിവെച്ചു സുപ്രീം കോടതി വിധി പറഞ്ഞത്
Post Your Comments