ഹൈദരാബാദ്: ഹൈദരാബാദില്‍ ദമ്പതികള്‍ കുഞ്ഞുങ്ങളെയുമായി തടാകത്തില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ദുരഹത. രമേശ്(30), ഭാര്യ മാനസ(26) എന്നിവര്‍ മൂന്നു വയസുകാരി ഗീതാശ്രീ, ആറു മാസം പ്രായമുള്ള ദിവിജ എന്നിവര്‍ക്കൊപ്പം കീസരയിലെ തടാകത്തില്‍ ചാടുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു.
കുടുംബപ്രശ്‌നമാണ് ജീവനൊടുക്കലിനു പിന്നിലെന്നാണു പോലീസ് പറയുന്നത്. തിങ്കളാഴ്ച വൈകിട്ടു തന്നെ ദമ്പതികള്‍ കുട്ടികളെയും കൂട്ടി വീടുവിട്ടിരുന്നു. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ബുധാനാഴ്ച രാവിലെ തടാകത്തിനരികെ പാര്‍ക്ക് ചെയ്ത നിലയില്‍ രമേശിന്റെ ബൈക്ക് കണ്ടെത്തി. തുടര്‍ന്ന് പോലീസിനൊപ്പം നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോലീസ് കരയ്‌ക്കെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
അതേസമയം, ഭര്‍തൃവീട്ടുകാര്‍ തന്റെ മകളെ പീഡിപ്പിച്ചിരുന്നതായി കാണിച്ച് മാനസയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുഞ്ഞിനെ പ്രസവിച്ചില്ല എന്നു പറഞ്ഞായിരുന്നു പീഡനമെന്നാണു പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 2014ല്‍ ആയിരുന്നു രമേശിന്റെയും മാനസയുടെയും വിവാഹം.
Post Your Comments