ബല്ലിയ: ഉത്തർപ്രദേശിൽ അധ്യാപികയുടെ അടിച്ചതിനെ തുടർന്ന് വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു. ബല്ലിയ ജില്ലയിലെ രസ്ദ മേഖലയിലെ സ്കൂളിലാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനി അധ്യാപികയുടെ മർദനത്തിനിരയായത്. രണ്ടു ദിവസം മുന്പായിരുന്നു സംഭവം.കുട്ടിയുടെ മരണം വാർത്തയായതിനെ തുടർന്ന് അധ്യാപികയായ രജനി ഉപാധ്യായയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
read also: ഒരേ സ്കൂളിലെ അദ്ധ്യാപികയും വിദ്യാർത്ഥിനിയും ആത്മഹത്യ ചെയ്ത നിലയിൽ
അധ്യാപക അടിച്ചതും കുട്ടി ബോധം നഷ്ട്ടപ്പെട്ട് താഴെ വീഴുകയായിരുന്നു. കുട്ടിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.സംഭവത്തിൽ അധ്യാപികയെ ശിക്ഷിക്കണമെന്ന് ആവിശ്യപ്പെട്ട് കുട്ടിയുടെ മൃതദേഹവുമായി സ്കൂളിനു മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. അധ്യാപകക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ചത്.
Post Your Comments