കൊല്ലം ; ഒരേ സ്കൂളിലെ അദ്ധ്യാപികയും വിദ്യാർത്ഥിനിയും ആത്മഹത്യ ചെയ്ത നിലയിൽ. കൊല്ലത്തെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായ റിനു, പത്താം ക്ലാസ് വിദ്യാർഥിനിയായ സാന്ദ്ര എന്നിവരാണ് രണ്ടിടങ്ങളിലായി ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണം അറിയില്ല തമ്മിൽ ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. അതേസമയം സംഭവത്തെ കുറിച്ചുള്ള യാതൊരു വിശദീകരണവും സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ലഭ്യമല്ല.
Post Your Comments