Latest NewsKeralaNews

യാത്രാവിവരണ എഴുത്തുകാര്‍ക്കെതിരെ വിമര്‍ശനവുമായി ടി. പദ്മനാഭന്‍

കോഴിക്കോട്: സാഹിത്യകാരന്‍ ടി. പദ്മനാഭന്‍ യാത്രാവിവരണ എഴുത്തുകാര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത്. യാത്രാ വിവരണം മലയാളത്തില്‍ വ്യഭിചരിക്കപ്പെട്ട ശാഖയാണെന്ന് ടി. പദ്മനാഭന്‍ പറഞ്ഞു. ഒരിക്കലും യാത്ര പോകാതെ യാത്രാ വിവരണം എഴുതിയ വിരുതന്‍മാരുണ്ട്. വളരെ എളുപ്പമാണ് ഇക്കാലത്ത് വിവരങ്ങള്‍ ശേഖരിച്ച് യാത്രാ വിവരണം എഴുതാന്‍. ബാങ്കോക്കിലേക്ക് ഔദ്യോഗിക യാത്രയ്ക്ക് പോയി യാത്രാ വിവരണം എഴുതിയവരുണ്ടെന്നും പദ്മനാഭന്‍ പറഞ്ഞു.

read also: തന്റെ യാത്രാവിവരണം അതേപടി പകര്‍ത്തി പുസ്തകം ആക്കിയെന്നു ആരോപിച്ചു ബ്ലോഗെഴുത്തുകാരന്‍ മനോജ് രവീന്ദ്രന്‍ രംഗത്ത്; മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘സ്പെയിന്‍ യാത്രാ വിവരണം’ വിവാദത്തില്‍

അതുപോലെ ആഫ്രിക്കയിലേക്ക് മകളുടെ പ്രസവ ശുശ്രൂഷയ്ക്ക് നടത്തിയ യാത്ര യാത്രാ വിവരണമായി പ്രസിദ്ധീകരിച്ചവരുമുണ്ടെന്ന് പദ്മനാഭന്‍ വെളിപ്പെടുത്തി. ഇത്തരമൊരു പുസ്തകത്തില്‍ പത്താമത്തെ അധ്യായത്തിലാണ് മുംബൈയില്‍ നിന്ന് വിമാനം പുറപ്പെടുന്നത് തന്നെ ഇതൊക്കെ കണ്ടു മടുത്തിട്ടാണ് താന്‍ യാത്രാ വിവരണം എഴുതാത്തതെന്നും പദ്മനാഭന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button