KeralaLatest News

‘കരുണാകന്റെ മകളെക്കുറിച്ചു പറഞ്ഞത് മ്ലേച്ഛമായിപ്പോയി’- രാഹുൽ മാങ്കൂട്ടത്തിനെ രൂക്ഷമായി വിമർശിച്ച് ടി.പത്മനാഭൻ

തിരുവനന്തപുരം: പത്മജ വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ വിവാദ പരാമർശത്തെ വിമർശിച്ച് എഴുത്തുകാരൻ ടി.പത്മനാഭൻ. കരുണാകരന്റെ മകളെക്കുറിച്ചു രാഹുൽ പറഞ്ഞത് മ്ലേച്ഛമെന്നാണ് അദ്ദേഹം പറഞ്ഞത്. പൊതുപ്രവർത്തകർ ഭാഷ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പറഞ്ഞതിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണു ചെയ്തതെന്നും രാഹുലിന്റെ ബയോളജിക്കലും പൊളിറ്റിക്കലുമായ വ്യാഖ്യാനം അദ്ഭുതപ്പെടുത്തിയെന്നും പത്മനാഭൻ പറഞ്ഞു.

‘‘രാഹുൽ മാങ്കൂട്ടത്തിലിനെ ടെലിവിഷൻ ചർച്ചകളിൽ കണ്ടുള്ള പരിചയമാണുള്ളത്. ഊർജസ്വലനായ യുവാവ്, വിവരമുള്ളയാൾ എന്നിങ്ങനെയാണു വിചാരിച്ചത്. എന്നാൽ കരുണാകന്റെ മകളെക്കുറിച്ചു പറഞ്ഞത് മ്ലേച്ഛമായിപ്പോയി. പൊതുപ്രവർത്തകർ ഭാഷ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം.

95ാം വയസ്സിലും നീണ്ടുനിവർന്നു കടലാസ്സും നോക്കാതെ വ്യാകരണ തെറ്റില്ലാതെ സംസാരിക്കാൻ എനിക്കു കഴിയും. എന്റെ നട്ടെല്ല് റബർകൊണ്ട് ഉണ്ടാക്കിയതാണെന്നു കണ്ടുപിടിച്ച ഒരു യൂത്ത് കോൺഗ്രസ് നേതാവുണ്ടായിരുന്നു. അതിന് ഞാൻ ഉത്തരം പറഞ്ഞിട്ടില്ല’’.–പത്മനാഭൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button