Latest NewsKeralaNews

പരസ്പരം കാണുമ്പോള്‍ ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടായി മാറി ഇന്ത്യ: കഥാകൃത്ത് ടി പത്മനാഭന്‍

രാജ്യത്തെ ഏറ്റവും വലിയ വില്‍പ്പനച്ചരക്കായി ശ്രീരാമന്‍ മാറി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ വില്‍പ്പനച്ചരക്കായി ശ്രീരാമന്റെ പേര് മാറിയെന്ന ആരോപണവുമായി കഥാകൃത്ത് ടി പത്മനാഭന്‍.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അയോധ്യയായിരിക്കും തുറുപ്പ് ചീട്ട്. ഏറ്റവും വലിയ ശ്രീരാമ ഭക്തന്‍ ഗാന്ധിജിയാണ്. ഗാന്ധി കണ്ട ഏക സിനിമ രാമരാജ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: ‘എന്റെ ഭഗവാന്‍ വീട്ടിലേക്ക് തിരിച്ചെത്താന്‍ മണിക്കൂറുകള്‍ മാത്രം’: ഉണ്ണി മുകുന്ദന്‍

‘ശ്രീരാമന്റെ പേര് പറഞ്ഞില്ലെങ്കില്‍, പരസ്പരം കാണുമ്പോള്‍ ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടാണിത്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ഇനി അത് വര്‍ധിക്കാനാണ് സാധ്യത. ഏറ്റവും വലിയ ശ്രീരാമ ഭക്തന്‍ ഗാന്ധിജിയാണ്. ഗാന്ധി കണ്ട ഏക സിനിമ രാമരാജ്യമാണ്’, അദ്ദേഹം പറഞ്ഞു.

 

‘പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തുറുപ്പു ചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും. അതില്‍ യാതൊരു സംശയമില്ല. ഈ തുറുപ്പ് ചീട്ട് വെച്ചുകൊണ്ടായിരിക്കും അവരുടെ കളി’, ടി.പത്മനാഭന്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button