സ്നേഹം ഉള്ളിടത്തെ വഴക്കും പിണക്കങ്ങളും കാണുകയുള്ളൂ എന്ന് പറയുന്നെ എത്ര ശരിയാണ് . ഒരിക്കലെങ്കിലും വഴക്ക് ഉണ്ടാകാത്ത പ്രണയിതാക്കൾ വളരെ കുറവായിരിക്കും.എത്ര വഴക്കിട്ടാലും അകലങ്ങളിലേക്ക് പോയാലും ആത്മാർത്ഥ സ്നേഹമുള്ളവർ വീണ്ടും കൂടി ചേരും.എത്ര അകന്നിരുന്നാലും അവർ നമ്മുടെ ഓർമ്മകളിൽ ജീവിക്കും.അവരോടൊപ്പമുള്ള ഓരോ നിമിഷവും വീണ്ടും ഓർത്തെടുക്കും.എല്ലാ പ്രണയിതാക്കളും കാത്തിരിക്കുന്ന ദിനമാണ് ഫെബ്രുവരി 14. വർഷവും ഫെബ്രുവരി 14-നാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലൻന്റൈൻ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈൻ ദിനം. ലോകമെമ്പാടുമുള്ള , ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു.ഈ അവസരത്തിൽ വിരഹവും പ്രണയവും തെളിഞ്ഞു നിൽക്കുന്ന ഹൃദയസ്പർശിയായ ഒരു പ്രണയ ഗാനം ആസ്വദിക്കാം
Post Your Comments