പ്രണയം ഒരു അനുഭൂതിയാണ് ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും ഉടലെടുക്കാൻ കഴിയുന്ന വികാരമാണ് പ്രണയം .പ്രണയം തോന്നാൻ ചിലപ്പോൾ സെക്കൻഡുകൾ തന്നെ ധാരാളമാണ് . ജീവിതത്തിൽ ഒരിക്കൽ എങ്കിലും പ്രണയം തോന്നാത്തവർ കാണില്ല .വെറും മനുഷ്യനോട് മാത്രമല്ല ഈ ലോകത്തിൽ ഉള്ള എല്ലാ വസ്തുവിനോടും ഒരാൾക്ക് പ്രണയം തോന്നാം .അത് സ്ഥലങ്ങളോ വസ്തുക്കളോ എന്തുമാകാം.വ്യക്തികൾ തമ്മിലുള്ള പ്രണയം പ്രധാനമായും മാനസിക അടുപ്പത്തെ ബന്ധപ്പെട്ടിരിക്കുന്നു പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. ലോകമെങ്ങും പ്രണയ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ മനസ്സിൽ ഒളിപ്പിച്ച ആ പ്രണയം ഈ ഗാനം വഴി തുറന്ന് പറയാം.
Post Your Comments