പത്തനംതിട്ട: ഒരാള്‍ക്ക് മൂന്ന് വ്യത്യസ്ത നമ്പറുകളില്‍ മൂന്ന് ആധാര്‍കാര്‍ഡുകള്‍ ലഭിച്ചു. പത്തനംതിട്ട തട്ട സ്വദേശിയായ ഋതിക്ക് എന്ന കുട്ടിക്കാണ് വ്യത്യസ്ത നമ്പറുകളില്‍ മൂന്ന് ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചത്. ഒരൊറ്റ ആധാര്‍ നമ്പര്‍മാത്രം ഇന്ത്യന്‍ പൗരനു ലഭ്യമാക്കുന്ന ആധാര്‍ മൂന്ന് വ്യത്യസ്ത നമ്പറുകളിലാണ് ഋതിക്കിന് ലഭിച്ചത് എന്നതാണ് രസകരവും അതോടൊപ്പം ഗൗരവവുമേറിയ സംഭവം. ആധാറില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാണെന്ന വാദത്തിനിടെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായത് എന്നതും സംഭവത്തെ വിവാദത്തിലേക്ക് നയിക്കുന്നു. കൂടാതെ കുട്ടിയുടെ മൂന്ന് വ്യത്യസ്ത ഫോട്ടോകള്‍ പതിച്ച മൂന്ന് കാര്‍ഡും ഒറ്റ ദിവസം തന്നെ പോസ്റ്റലില്‍ ലഭിക്കപുകയും ചെയ്തു.
Post Your Comments