
കോഴിക്കോട്: ലോറിയിൽ കടത്തിയ 42 കിലോ കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ. ലോറി ഡ്രൈവര്‍ നൊച്ചാട് കല്പത്തൂര് കൂരാന് തറമ്മല്‍ രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്.
Read Also : റോബിൻ ബസ് കേസിൽ ഹർജിക്കാരന് വേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകന് മരണപ്പെട്ടു
കഴിഞ്ഞദിവസം പകൽ വാഹനപരിശോധനക്കിടെയാണ് ലഹരി പിടിച്ചത്. മലാപ്പറമ്പ് ജങ്ഷനില്‍ നിന്നാണ് രണ്ട് കിലോ വീതമുള്ള പാക്കറ്റുകളായി ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് എന്‍ഫോഴ്സ്മെന്റും ആന്റി നാർകോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. വലിയ ടാർപോളിന്‍ ഷീറ്റിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചത്.
Read Also : നഞ്ചക് ഉപയോഗിച്ച് ആര്‍ഡിഎക്സ് സിനിമാ മോഡലില്‍ യുവാക്കളുടെ ആക്രമണം, നിരവധി പേര്‍ക്ക് പരിക്ക്
എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എന്‍. റിമേഷിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസര്‍മാരായ യു.പി. മനോജ് കുമാര്‍, പി.കെ. അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എൻ.എസ്. സന്ദീപ്, പി.പി. ജിത്തു, പി. വിപിന്‍, മുഹമ്മദ് അബ്ദുല്‍ റഊഫ്, സാവിഷ്, പി.കെ. ജിഷ്ണു, പ്രബീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെയും പിടിച്ച കഞ്ചാവും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.
Post Your Comments