വര്‍ക്കല: വീട്ടില്‍ നിന്ന് കോളേജിലേയ്ക്ക് പോയ പെണ്‍കുട്ടിയെ അന്യസംസ്ഥാന തൊഴിലാളി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ചു. ചുറ്റിക കൊണ്ട് മൂന്നു തവണയാണ് പെൺകുട്ടിക്ക് തലയ്ക്ക് അടിയേറ്റത്. പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് മക്കാറാം പിടിയിലായി. ധന്യ(20)യെ തലയുടെ പിന്‍ഭാഗത്ത് പൊട്ടലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആക്രമണം നടന്നത് ഇന്നലെ രാവിലെ ഏഴരയ്ക്ക് മങ്ങാട്-പുത്തന്‍ചന്ത റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു. ധന്യ തുമ്പ സെന്റ് സേവേഴ്യസ് കോളേജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയാണ്. വീട്ടില്‍ നിന്നിറങ്ങി ഏതാനും മീറ്റര്‍ ദൂരെയെത്തിയപ്പോഴായിരുന്നു ആക്രമണം.
എതിരെ വന്ന മക്കാറാം പിന്നിലെത്തിയപ്പോള്‍ ചുറ്റികയ്ക്ക് അടിക്കുകയായിരുന്നു. മൂന്നു തവണ അടിച്ചു. പേടിച്ച പെണ്‍കുട്ടി നിലവിളിച്ചു കൊണ്ട് വീട്ടിലേയ്ക്ക് ഓടുകയായിരുന്നു. ഇതുവഴി വന്ന ബൈക്ക് യാത്രികര്‍ ധന്യയുടെ സഹായത്തിനെത്തി. നാട്ടുകാരും ചേര്‍ന്ന് ഇയാളെ തടഞ്ഞു വെയ്ക്കുകയായിരുന്നു. പിന്നീട് പോലീസിന് കൈമാറി.
Post Your Comments