Latest NewsCricketNewsSports

റക്കോര്‍ഡുകളുടെ തോഴന്‍ കോഹ്ലി തന്നെയോ? സച്ചിന്റെ ഒരു റെക്കോര്‍ഡ് കൂടി പഴങ്കഥ

കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി റെക്കോര്‍ഡുകളുടെ തോഴനായി മാറിയിരിക്കുകയാണ്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് കോഹ്ലി മറികടക്കുമോ എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. വ്യത്യസ്ത സാഹചര്യങ്ങളില്‍ കളിക്കുന്നതിനാല്‍ റെക്കോര്‍ഡുകള്‍ ഇരു താരങ്ങളുടെയും പ്രതിഭയുടെ അളവ് കോലല്ല എന്ന് പറയുന്നവരാണ് ഏറെയും.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ നായകന്‍ കാഴ്ചവെച്ചത്. 205-ാം ഏകദിനത്തില്‍ 197-ാം ഇന്നിംഗ്‌സില്‍ 160 റണ്‍സാണ് കോഹ്ലി അടിച്ച് കൂട്ടിയത്. ഈ ഉജ്ജ്വല പ്രകടനത്തിന് സച്ചിന്‍ കോഹ്ലിയെ അഭിനന്ദിക്കുകയും ചെയ്തു.

197-ാം ഇന്നിംഗ്‌സില്‍ 34-ാം സെഞ്ച്വറി നേടിയപ്പോള്‍ ഇന്നിംഗ്‌സുകളുടെ എണ്ണത്തില്‍ സച്ചിനെ പിന്നിലാക്കി കോഹ്ലി. സച്ചിന്‍ തന്റെ 298-ാം ഇന്നിംഗ്‌സിലായിരുന്നു 34-ാം സെഞ്ച്വറി നേടിയത്.

നിലവില്‍ 205 ഏകദിനങ്ങളില്‍ നിന്നും 34 സെഞ്ച്വറികളുടേയും 45 അര്‍ദ്ധസെഞ്ച്വറികളുടേയും പിന്‍ബലത്തില്‍ 57 ശരാശരിയില്‍ 9348 റണ്‍സ് 29 കാരനായ കോഹ്ലി നേടിക്കഴിഞ്ഞു. ഉയര്‍ന്ന സ്‌കോര്‍ 183 റണ്‍സ്. ഏകദിനത്തില്‍ 49 സെഞ്ച്വറികളും 96 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെ 18426 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button