ടോൾ പിരിക്കുന്ന സമയം ഇനി മുതൽ തിരക്കുള്ള സമയങ്ങളിൽ മാത്രം മതി എന്ന് പുതിയ തീരുമാനവുമായി ദുബായ് ഗതാഗത വകുപ്പ്. ഗതാഗത വകുപ്പിന്റെ പുതിയ നിയമ പ്രകാരം ടോൾ ബൂത്തുകൾ ഇനി മുതൽ തിരക്കേറിയ സമയങ്ങളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളു. ട്രാഫിക്കിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് ഇത്തരം ഒരു തീരുമാനം.
read also: ടോൾ ബൂത്തിൽ ഡ്രൈവര്‍മാര്‍ക്ക് ഇനി ടോള്‍ രസീതിനൊപ്പം ചായയും
വാഹങ്ങൾ ഉപയോഗിക്കുന്നവരുടെ ഗണ്യമായ ഉയർച്ചയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 2008 ലെ 904 ടാക്സികൾ എന്ന നിരക്കിൽ നിന്നും 2017 ലെ 6,698 കുതിപ്പ് ശരവേഗത്തിലായിരുന്നു. ഇതും പൊതു വാഹനങ്ങളുടെ ഗണ്യമായ വർദ്ധനവിനെ സൂചിപ്പിക്കുന്നു. ചിട്ട ഇല്ലാത്ത പാർക്കിങ്ങും അവസാനിപ്പിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
Post Your Comments