ദുബായ് : യു.എ.ഇ തൊഴില്‍ മന്ത്രാലയം 15,000 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്ഷാവസാനത്തോടെയായിരിയ്ക്കും 15,000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന് യു.എ.ഇ ഹ്യൂമണ്‍ റിസോഴ്സ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
മികച്ച തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയെടുക്കുകയെന്നത് വെല്ലുവിളിയാണ്. ഇത് ഉണ്ടാക്കിയെടുക്കേണ്ടത് യു.എ.ഇയിലെ കമ്പനികളും, വിദ്യാഭ്യാസ വിഭാഗവും, സര്‍ക്കാറുമാണെന്ന് മാനവ വിഭവശേഷി മന്ത്രി നാസ്സര്‍ ബിന്‍ താനി അല്‍ ഹാമിലി അറിയിച്ചു.
യു.എ.ഇയിലെ 2021 ലെ മുഖ്യ അജണ്ടപ്രകാരം സ്വകാര്യ മേഖലയില്‍ അഞ്ച് ശതമാനം സ്വദേശി പൗരന്മാര്ക്കും, 50 ശതമാനത്തോളം ജനറല്‍ വര്ക്കേഴ്സിനുമാണ്.
യു.എ.ഇ മന്ത്രാലയത്തിന്റെ മുഖ്യ അജണ്ട പ്രകാരം മൂന്ന് തലങ്ങളിലായാണ് മികച്ച തൊഴിലന്വേഷകരെ കണ്ടെത്തുന്നത്. മാത്രമല്ല വ്യവസായ സംരഭങ്ങളില്‍ ജോലിയ്ക്ക് നിയമിക്കുന്നത് ബിസിനസ്സ് ക്രൈറ്റീരിയ നോക്കിമാത്രമാണ്.
യു.എ.ഇയില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 2000 ത്തോളം കമ്പനികള്‍ തൊഴില്‍ മന്ത്രാലവുമായി യോജിച്ചാണ് തൊഴിലന്വേഷകര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. മാസത്തില്‍ 10,000 ദിര്‍ഹം വെച്ച് 400 സ്വദേശി പൗരന്മാര്ക്ക് മികച്ച തൊഴില്‍ നല്‍കാനാണ് തീരുമാനം.
മികച്ച തൊഴിലവസരങ്ങള്‍ക്കായി ഒരു കാമ്പയിന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Post Your Comments