Latest NewsNewsInternational

പോസത്തെ നിമിഷനേരംകൊണ്ട് വിഴുങ്ങി പെരുമ്പാമ്പ്; വീഡിയോ കാണാം

ഓസ്ട്രേലിയ: പോസം എന്ന ഒരിനം സഞ്ചിമൃഗത്തെ കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തിലുള്ള പെരുമ്പാമ്പ് നിമിഷ നേരംകൊണ്ട് വിഴുങ്ങുന്ന വീഡിയോ വൈറലാവുന്നു. കിഴക്കന്‍ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് സംഭവം നടന്നത്. വലിയ മരത്തിന്റെ ചില്ലകളില്‍ തൂങ്ങിക്കിടന്നാണ് പെരുമ്പാമ്പ് പോസത്തെ മുഴുവനോടെ വിഴുങ്ങിയത്. ഗ്രെഗ് ഹോസ്‌ക്കിങ് എന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

ഹോസ്‌ക്കിങ്ങിന്റെ വീടിനു പിന്നിലുള്ള മരത്തിലായിരുന്നു പെരുമ്പാമ്പിന്റെ ഇരവിഴുങ്ങല്‍. അകത്താക്കിയത്. ഇവരുടെ വീടിനു പരിസരത്ത് സ്ഥിരമായി കാണപ്പെടുന്ന പെരുമ്പാമ്പാണിത്. മോണ്ടിയെന്നാണ് പ്രദേശവാസികള്‍ ഈ പാമ്പിനെ സ്നേഹത്തോടെ വിളിക്കാറുള്ള പേര്. സാധാരണ വലിയ എലികളും മറ്റുമാണ് മോണ്ടിയുടെ ആഹാരം.

എന്നാല്‍ കുറച്ചു ദിവസങ്ങളായി മോണ്ടിയെ സമീപത്തെങ്ങും കാണാറില്ലായിരുന്നു. കഴിഞ്ഞദിവസം വീടിന്റെ പിന്നിലുള്ള മരത്തില്‍ കിളികള്‍ ഭയന്നു ചിലയ്ക്കുന്നത് കേട്ടാണ് ഗ്രെഗ് ഹോസ്‌ക്കിങ്ങ് വെളിയിലേക്കിറങ്ങിച്ചെന്നത്. മരത്തിനു മുകളിലേക്ക് ശബ്ദം കേട്ടു നോക്കിയപ്പോഴാണ് പിടിച്ച ഇരയായ പോസത്തെ വിഴുങ്ങാന്‍ മോണ്ടി ശ്രമിക്കുന്നത് കണ്ടത്. വലിയ ഇരയെ തലയില്‍ കടിച്ചുപിടിച്ചാണ് പെരുമ്പാമ്പ് മരത്തില്‍ തൂങ്ങിക്കിടന്നത്. ഇരയെ വരിഞ്ഞു മുറുക്കിയ ശേഷമാണ് വിഴുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button