Latest NewsNewsGulf

ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ തന്ത്രവുമായി അബുദാബി

അബുദാബി: റോഡിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ തന്ത്രങ്ങൾ പയറ്റാൻ ഒരുങ്ങുകയാണ് അബുദാബി. തിരക്കേറിയ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി ടോള്‍ പിരിക്കാനാണ് തീരുമാനം.
പദ്ധതി നടപ്പിലാക്കാന്‍ ഗതാഗത വകുപ്പിന് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കി. വാഹനത്തില്‍ ഘടിപ്പിക്കുന്ന ഇലക്‌ട്രോണിക് കാര്‍ഡുകള്‍ വഴി നികുതി ഈടാക്കാനാണ് നീക്കം. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ ഉടമകളുടെ ഇ-വാലറ്റില്‍ നിന്ന് പണം തനിയെ കുറയുന്ന രീതിയാണിത്. ടോള്‍ നല്‍കാതെ തട്ടിപ്പ് നടത്തിയാല്‍ 10,000 ദിര്‍ഹം വരെയയിരിക്കും പിഴ. ഒരു വര്‍ഷത്തിനുള്ളില്‍ പിഴ 25,000 കവിയരുതെന്നും നിയമമുണ്ട്. പദ്ധതി നടപ്പിലാക്കുന്നതോടെ അത്യാവശ്യ വാഹനങ്ങള്‍ മാത്രമേ റോഡിലിറങ്ങൂ എന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.

ഇത് എങ്ങനെ നടപ്പാകുന്നുമെന്ന് പഠനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഗതാഗത വകുപ്പിലെ വിദഗ്ധര്‍ തയ്യാറാക്കുന്ന നിര്‍ദേശങ്ങള്‍ അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരം നേടുന്നതോടെ പദ്ധതി നടപ്പാവും.ടോള്‍ സമ്പ്രദായം നിലവില്‍ വരുന്നതോടെ സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. ആംബുലന്‍സുകള്‍, സായുധസേനാ-സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍, പൊതു ബസ്സുകള്‍, മോട്ടോര്‍ ബൈക്കുകള്‍ എന്നിവയെ ടോളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button