കൊല്ലം: വീടിന് സമീപം നടക്കുന്ന ദുര്‍ മന്ത്രവാദത്തെക്കുറിച്ചും അനാശാസ്യ പ്രവര്‍ത്തികളെ കുറിച്ചും പരാതിപ്പെട്ടാല്‍ പെണ്‍മക്കളെ ബലാത്സംഗം ചെയ്യുമെന്നും ഭര്‍ത്താവിനെ കൊന്നു കളയുമെന്നും മന്ത്രവാദി ഭീഷണിപ്പെടുത്തുന്നതായി വീട്ടമ്മയുടെ പരാതി.
കരുനാഗപ്പള്ളി തഴവ തെക്കും മുറി പടിഞ്ഞാറ് പുത്തന്‍പുരയില്‍ വീട്ടില്‍ വിമുക്ത ഭടന്റെ ഭാര്യ സ്മിത എന്ന വീട്ടമ്മയാണ് വീടിന് സമീപത്തുള്ള കുചേലാശ്രമം എന്ന ക്ഷേത്രത്തിലെ മന്ത്രവാദിയായ ദ്വാരകാ ഭവനത്തില്‍ കേശവപിള്ളയ്ക്കും മകന്‍ ഹരീഷിനുമെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.
നാല്പത്തിരണ്ട് വര്‍ഷമായി തഴവയില്‍ താമസിക്കുന്ന ഇവരുടെ വീടിന് സമീപത്തായി മന്ത്രവാദിയായ കേശവ പിള്ള ക്ഷേത്രം നിര്‍മ്മിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന ഓട്ടുമണി മുഴക്കുന്നത് വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.ഇതോടെ കോളാമ്പി ഉപയോഗിക്കുന്നതില്‍ കരുനാഗപ്പള്ളി കോടതി വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.ഇതോടെ മന്ത്രവാദിക്കും മകനും ഇവരോട് ശത്രുത തുടങ്ങി. ക്ഷേത്രത്തില്‍ നടത്തുന്ന ആഭിചാരക്രിയകളുടെ പൂജാ അവശിഷ്ടങ്ങള്‍ വീട്ടമ്മയുടെ പറമ്പില്‍ നിക്ഷേപിക്കുകയും അശ്ലീല വര്‍ത്തമാനങ്ങള്‍ പറയുവാനും തുടങ്ങി. ഭര്‍ത്താവായ വിമുക്ത ഭടന്‍ വീട്ടിലില്ലാത്ത നേരങ്ങളില്‍ തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും പരാതിയില്‍ പറയുന്നു.
എത്രയും വേഗം വീടൊഴിഞ്ഞു പോകാനും ഇതിനൊരുക്കമല്ലെങ്കില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കാന്‍ അനുവദിക്കില്ലെന്നും ബലാത്സംഗം ചെയ്തു നശിപ്പിക്കുമെന്നും മന്ത്രവാദിയുടെ മകന്‍ ഹരീഷ് പറഞ്ഞതായും വീട്ടമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments