KeralaLatest NewsNews

ജയിലില്‍ ബിരിയാണി കിട്ടുന്നില്ല, കൂടെ കഠിനമായ ജോലിയും; ജയില്‍ മാറ്റത്തിന് അപേക്ഷിക്കാനൊരുങ്ങി ഗോവിന്ദചാമി

തിരുവനന്തപുരം: തന്നെ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗോവിന്ദചാമി. കഴിക്കാന്‍ ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജയില്‍ അധികൃതര്‍ ആക്ഷേപിച്ചു. തന്നെക്കൊണ്ട് കഠിനമായ ജോലി ചെയ്യിക്കുന്നു തുടങ്ങിയ പരാതികളും ഇയാള്‍ ഉന്നയിക്കുന്നു. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെയോ, കര്‍ണാടകയിലേയോ ജയിലിലേക്ക് തന്നെ മാറ്റണമെന്നാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം കൂടാതെ ജയില്‍ ജീവനക്കാരും സഹതടവുകാരും കൊലപ്പുള്ളിയെപ്പോലെയാണ് കാണുന്നതും പെരുമാറുന്നതുമെന്നാണ് ഇയാളുടെ പ്രധാന പരാതിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
ഷൊര്‍ണൂരില്‍ ഓടുന്ന ട്രെയിനില്‍ വെച്ച് സൗമ്യയെന്ന പെണ്‍കുട്ടിയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിടുകയും ബലാല്‍സംഗം ചെയ്തുകൊല്ലുകയുമായിരുന്നു. 2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ഷ;ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച് സൗമ്യ ആക്രമിക്കപ്പെട്ടത്. കേരള ഹൈക്കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും, സുപ്രീംകോടതി ശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കുകയായിരുന്നു.
 
എന്നാല്‍ ഇപ്പോള്‍ തന്നെ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി അധികൃതര്‍ക്ക് അപേക്ഷ നല്‍കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റിയാല്‍ തന്നേപ്പറ്റി കൂടുതല്‍ അറിയാന്‍ സാധ്യതയില്ലെന്ന് ഗോവിന്ദച്ചാമി കണക്കൂട്ടുന്നു. നേരത്തെയും കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരുന്നു. സൗമ്യവധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമിക്ക് സുഖവാസമാണെന്ന മട്ടില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
 
ഭക്ഷണകാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറാകാത്ത ആളാണ് സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമി. ഒരിക്കല്‍ ബിരിയാണിയില്ലാത്തതിനാല്‍ ജയിലിലെ ക്യാമറ തല്ലിപ്പൊളിക്കുകയും ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്ത വ്യക്തി. ഈ കുറ്റത്തിന് ലഭിച്ചത് അഞ്ചുമാസത്തെ അധിക തടവുശിക്ഷയും.
 
ആഴ്ചയില്‍ രണ്ടുദിവസം മീന്‍കറിയും ചോറും, ഒരുദിവസം മട്ടന്‍ കറി. മൂന്നുദിവസം സസ്യാഹാരം ഇതാണ് ജയിലിലെ മെനു. പക്ഷെ ഇവയൊന്നും ഇല്ലാത്ത ദിവസങ്ങളില്‍ ജയില്‍ ബിരിയാണിയാണ് ഗോവിന്ദച്ചാമി കഴിക്കാറ്. സഹോദരന്‍ സുബ്രഹ്മണ്യന്‍ കൃത്യമായി പണം എത്തിക്കുന്നതിനാല്‍ ജയിലിലുണ്ടാക്കുന്ന ഫ്രീഡം ബിരിയാണി വാങ്ങാന്‍ യാതൊരു തടസവുമില്ല. പ്രാതലിന് ഇഡ്ഡലി, ദോശ, ചപ്പാത്തി. തുടങ്ങിയ വിഭവങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button